Latest NewsNewsIndia

മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്‍റെ ഭാര്യയേയും ബലാത്സംഗം ചെയ്ത യുവാവ് കൊല്ലപ്പെട്ടു : കൊന്നത് വീട്ടുകാർ തന്നെ, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

മധ്യപ്രദേശ് : മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്‍റെ ഭാര്യയേയും ബലാത്സംഗം ചെയ്ത യുവാവ് കൊല്ലപ്പെട്ടു. അഴുകാന്‍ തുടങ്ങിയ നിലയില്‍ 24 കാരനായ യുവാവിന്‍റെ മൃതദേഹം മധ്യപ്രദേശിലെ ഗോപാല്‍ദാസ് മലയിടുക്കില്‍ നവംബര്‍ 12നാണ് പോലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.

അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയപ്പോൾ ശ്വാസം മുട്ടിച്ച് യുവാവിനെ കൊലപ്പെടുത്തിയതായിരുന്നുവെന്ന് കണ്ടെത്തി. തുടർന്ന് കൊല്ലപ്പെട്ടത് ആരാണെന്നുള്ള അന്വേഷണത്തില്‍ യുവാവിനെ തിരിച്ചറിയുകയും, തുടർന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ വീട്ടുകാർ തന്നെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തുകയുമായിരുന്നു.

Also read : സഞ്ജു സാംസണും മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസിനും പിന്തുണ പ്രഖ്യാപിച്ച് അര്‍ജുന്റെ പേരില്‍ ട്വീറ്റ് : മകന്റെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആണെന്ന് സച്ചിന്‍ : നടപടിയുമായി ട്വിറ്റര്‍

മദ്യപിച്ച് ലക്കുകെട്ടശേഷം അമ്മയേയും സഹോദരിയേയും ഇയാള്‍ നിരവധി തവണ ബലാത്സംഗം ചെയ്തിരുന്നു. നവംബര്‍ 11 ന് മദ്യപിച്ച് വന്ന ശേഷം സഹോദരന്‍റെ ഭാര്യയെ പീഡിപ്പിച്ചതോടെ ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും പറഞ്ഞ് തിരുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും യുവാവിന്‍റെ മാതാപിതാക്കള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ യുവാവിന്‍റെ മാതാപിതാക്കൾ, ഇളയ സഹോദരൻ, സഹോദരന്‍റെ ഭാര്യ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഷം ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button