KeralaLatest NewsNews

വര്‍ണാഭമായ ആഘോഷങ്ങളോടെ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരി തെളിയും : കാസര്‍കോടിന് ഇനി ഉറക്കമില്ലാത്ത രാവുകള്‍

കാഞ്ഞങ്ങാട് : വര്‍ണാഭമായ ആഘോഷങ്ങളോടെ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോഡ് ഇന്ന് തിരി തെളിയും.
സ്പീക്കര്‍ പി ശ്രീരമാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ നാല് ദിവസം നീണ്ടു നില്‍ക്കുന്ന കലാമേളയ്ക്ക് തുടക്കമാകും. മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുള്ള മുഖ്യവേദിയിലാണ് ഉദ്ഘാടന ചടങ്ങ്. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു പതാക ഉയര്‍ത്തും.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകുന്നത്. 60 അധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക.

239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് കലാമേളയില്‍ മാറ്റുരയ്ക്കാന്‍ എത്തുക. 28 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം തുടങ്ങിയവയാണ് ഉദ്ഘാടന ദിവസത്തെ പ്രധാന മത്സര ഇനങ്ങള്‍. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഊട്ടുപുരയും സജ്ജമായിട്ടുണ്ട്. 25000 പേര്‍ക്കുള്ള ഭക്ഷണം ദിവസവും ഒരുക്കും. പൂമരം ആപ്പ് വഴി ഫലം അറിയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button