KeralaLatest News

ആദിവാസി ഭവന പദ്ധതിയില്‍ ക്രമക്കേട് നടത്തി: സിപിഐ നേതാവ് ബഷീര്‍ അറസ്റ്റില്‍

ഇയാളോടൊപ്പം തട്ടിപ്പില്‍ പങ്കാളിയായ കരാറുകാരനും പിടിയിലായിട്ടുണ്ട്.

പാലക്കാട്: ആദിവാസി ഭവന പദ്ധതിയില്‍ ക്രമക്കേട് നടത്തിയതിന് സിപിഐ നേതാവ് പിടിയിലായി. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായ പി എം ബഷീറാണ് അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതിയില്‍ തട്ടിപ്പ് നടത്തിയതിന് പിടിയിലായിരിക്കുന്നത്. ഇയാളോടൊപ്പം തട്ടിപ്പില്‍ പങ്കാളിയായ കരാറുകാരനും പിടിയിലായിട്ടുണ്ട്.

അര്‍ഹരായ ഓരോ വ്യക്തിയില്‍ നിന്നും ബഷീര്‍ അഴിമതി നടത്തി 1,28500 രൂപ വീതം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ശക്തമായിരുന്നു. ഇയാള്‍ മുന്‍ നിലമ്പൂര്‍ കൗണ്‍സിലര്‍ കൂടിയാണ്.അട്ടപ്പാടിയിലെ ഭൂതിവഴിയിലെ ജനങ്ങളാണ് പ്രധാനമായും ഇയാളുടെ തട്ടിപ്പിന് ഇരയാക്കപ്പെട്ടിരുന്നത്.

ഇന്ന് അധികാരമേൽക്കുന്ന ശിവസേന ജയിച്ചത് മോദിയുടെ പേരും നേട്ടങ്ങളും പറഞ്ഞ്, ആരുടേയും ഒരു കേസും റദ്ദാക്കിയിട്ടില്ല : കേന്ദ്ര ആഭ്യന്തര മന്ത്രി

പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഐ ടി ഡി പി പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ മലപ്പുറം എസ് പിക്ക് പരാതി നല്‍കിയിരുന്നു. പാലക്കാട് ക്രൈംബ്രാഞ്ച് സംഘമാണ് ബഷീറിനെ പിടികൂടിയിരിക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button