KeralaLatest News

11 കാരിയായ ആദിവാസി പെണ്‍കുട്ടിയ്ക്ക് മദ്യം നൽകി പീഡനം; അച്ഛനും സുഹൃത്തുക്കള്‍ക്കുമെതിരെ പോക്സോ

സംഭവത്തില്‍ ബാലക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.

കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയ്ക്ക് പീഡനം. പതിനൊന്നുകാരിയായ പെണ്‍കുട്ടിയെ അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാക്കി.ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഫോണ്‍കോളില്‍ നിന്നാണ് വിവരം പുറത്ത് അറിയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പോലീസിനെ വിവരം അറിയിച്ചതോടെ പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ബാലികയെ മദ്യം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അച്ഛന് എതിരെ പോക്‌സോ കേസ് ചുമത്തി. മോശം പെരുമാറ്റത്തിനും ഭീഷണിപ്പെടുത്തിയതിനുമെതിരെയാണ് അച്ഛന് എതിരെ പോക്‌സോ വകുപ്പും ബാലനീതി വകുപ്പുകളും ചുമത്തിയിരിക്കുന്നത്. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ക്ക് എതിരെയും പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ഓട്ടോ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. അതെ സമയം താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു ലഭിച്ച ഫോണ്‍ കോളില്‍നിന്നാണ് വിവരം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ചൈല്‍ഡ് ലൈന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

രണ്ടു വര്‍ഷം മുമ്പ് ഇതേ കുട്ടിയുടെ സാഹചര്യം മോശമാണെന്ന് സ്‌കൂളില്‍നിന്ന് ബാലക്ഷേമ സമിതിയെ അറിയിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ മാറ്റി താമസിപ്പിക്കണമെന്ന് അന്നു നിര്‍ദേശം വന്നെങ്കിലും ബാലക്ഷേമ സമിതി വീണ്ടും വീട്ടിലേക്കു തന്നെ അയയ്ക്കുകയായിരുന്നു.സംഭവത്തില്‍ ബാലക്ഷേമ സമിതിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് ആരോപണം ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button