KeralaLatest NewsNews

തൂമ്പ കൊണ്ട് യുവതിയുടെ തലയിൽ ആഞ്ഞടിക്കുമ്പോൾ രക്തം ചീറ്റുന്നത് ഉമര്‍ അലിക്ക് മറ്റൊരു ലഹരിയായിരുന്നു, കുറ്റകൃത്യത്തിന്റെ രീതി വച്ച്‌ സൈക്കോ, സാഡിസ്റ്റ് മാനസികാവസ്ഥയാണ് ഉമറിന്റേതെന്ന് ക്രിമിനോളജിസ്റ്റുകൾ; സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉള്‍പ്പെട്ട ക്രൂര കൊലപാതകങ്ങൾ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ ഉള്‍പ്പെട്ട ക്രൂര കൊലപാതകങ്ങൾ വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്. പെരുമ്ബാവൂരില്‍ കോളിളക്കം സൃഷ്ടിച്ച നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. കഴിഞ്ഞ ദിവസം പെരുമ്ബാവൂരില്‍ ഉമര്‍ അലി എന്ന അസംകാരന്‍ യുവതിയെ തൂമ്പ കൊണ്ട് തലക്കടിച്ച്‌ കൊന്നതും മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. തൂമ്പ കൊണ്ട് യുവതിയുടെ തലയിൽ ആഞ്ഞടിക്കുമ്പോൾ രക്തം ചീറ്റുന്നത് പ്രതി ഉമര്‍ അലിക്ക് മറ്റൊരു ലഹരിയായിരുന്നു, കുറ്റകൃത്യത്തിന്റെ രീതി വച്ച്‌ സൈക്കോ, സാഡിസ്റ്റ് മാനസികാവസ്ഥയാണ് ഉമറിന്റേതെന്ന് ക്രിമിനോളജിസ്റ്റുകൾ വ്യക്തമാക്കി.

ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവുമധികമുള്ള പെരുമ്ബാവൂരില്‍ മാത്രം കഴിഞ്ഞകൊല്ലം 4,550 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടതാണെന്നാണ് വിവരം. മോഷണം മുതല്‍ കൂട്ടക്കൊല വരെ ഇവയില്‍ പെടും. കൊലപാതകങ്ങളില്‍ മിക്കതും മനഃസാക്ഷിയെ ഞെട്ടിക്കുന്നവിധം പൈശാചികമായിരുന്നു. പ്രശസ്ത മാനസികാരോഗ്യ വിദഗ്ദ്ധന്‍ പറഞ്ഞു.

പത്തുലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഇതില്‍ 30 ശതമാനം പേരും കേസുകളില്‍പ്പെട്ട് നാടുവിട്ട് കുടിയേറിയവരാണ്. ഇവരുടെ ഇടയില്‍ ക്രിമിനല്‍ വാസനയോടെപ്പം സ്വന്തം സ്വത്വമില്ലായ്മയും കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നുണ്ട്. തുടര്‍ച്ചയായ പണിയും ഉറക്കക്കുറവും താമസസ്ഥലത്തെ അസൗകര്യങ്ങളും ഇതര സംസ്ഥാനത്തൊഴിലാളികളെ മാനസിക സംഘര്‍ഷത്തിലെത്തിക്കുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം.

ALSO READ: കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിൽ എല്ലാവർക്കും പങ്കുണ്ടെന്ന് ലോക്നാഥ് ബെഹ്റ

ഇവരുടെ ഇടയിലുള്ള മയക്കുമരുന്ന് ഉപയോഗത്തെയും ലൈംഗിക അരാജകത്വത്തെയും മുതലാക്കാന്‍, ആവശ്യമായ മയക്കുമരുന്നുകള്‍ എത്തിച്ചു നല്‍കുന്ന ഒരു വിഭാഗം സ്വദേശീയരുമുണ്ട്. പുകയില, കഞ്ചാവ് ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ ഇവര്‍ക്കിടയില്‍ വ്യാപകമായാണ് വിറ്റഴിക്കപ്പെടുന്നത്. കൃത്യമായ മേല്‍വിലാസമില്ലാതെ എത്തുന്ന ഇവരുടെ വിവരങ്ങള്‍ സ‌ര്‍ക്കാര്‍ ശേഖരിക്കുന്നതോടൊപ്പം ജനങ്ങളും ഇതില്‍ ജാഗ്രത പുലര്‍ത്തണം. വീടുകളില്‍ ജോലിക്കെത്തുന്നവരുടെ അധാര്‍ ഉള്‍പ്പെടെ വാങ്ങി സൂക്ഷിക്കുന്നതോടൊപ്പം ഇവരുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നതും ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button