KeralaLatest NewsNews

‘മലയാളി യുവതിയെ പിച്ചിച്ചീന്തി പീഡിപ്പിച്ച ശേഷം തൂമ്പകൊണ്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം’; ‘പിണറായി സര്‍ക്കാരെ, വലിയ അപകടത്തിലേക്കാണ് നിങ്ങളുടെ യാത്ര’ – വൈറലായി കുറിപ്പ്

പരസ്യമായി നിരോധിത പുകയില ഉത്പന്നങ്ങളും മാരകമായ ലഹരി വസ്തുകളും വില്‍പ്പന നടത്തുന്ന ഒരു മഹാനഗരമാക്കി ഭരണകര്‍ത്താക്കളും നിയമപാലകരും നമ്മുടെ പെരുമ്പാവൂരിനെ മാറ്റി കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്. 9 വര്‍ഷത്തിനിടെ ഇതരസംസ്ഥാനക്കാര്‍ കൊലപ്പെടുത്തിയത് 9 പേരെയാണ്.. സത്യത്തില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍..? സംശയിക്കേണ്ട.. ഈ നാട്ടിലെ ഭരണകര്‍ത്താക്കളും നിയമപാലകരും തന്നെയാണ്. ഒരുപാട് ദുഃഖം തോന്നുന്നുണ്ട് ജനിച്ച നാടിന്റെ ഇന്നത്തെ ദുരവസ്ഥ കണ്ടിട്ട്. നമ്മുടെ സഹോദരിയായ ഒരു മലയാളി യുവതിയെ പിച്ചിച്ചീന്തി പീഡിപ്പിച്ച ശേഷം തൂമ്പകൊണ്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ഇത് ഉറപ്പിച്ച് പറയാന്‍ കഴിയും പോലീസിന്റെ അനാസ്ഥ കൊണ്ട് ക്ഷണിച്ച് വരുത്തിയ കൊലപാതകമാണെന്ന് രേണു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പരസ്യമായി നിരോധിത പുകയില ഉത്പന്നങ്ങളും മാരകമായ ലഹരി വസ്തുകളും വില്‍പ്പന നടത്തുന്ന ഒരു മഹാനഗരമാക്കി ഭരണകര്‍ത്താക്കളും നിയമപാലകരും നമ്മുടെ പെരുമ്പാവൂരിനെ മാറ്റി കഴിഞ്ഞു.
9 വര്‍ഷത്തിനിടെ ഇതരസംസ്ഥാനക്കാര്‍ കൊലപ്പെടുത്തിയത് 9 പേരെയാണ്.. സത്യത്തില്‍ ആരാണ് ഇതിന് ഉത്തരവാദികള്‍..? സംശയിക്കേണ്ട.. ഈ നാട്ടിലെ ഭരണകര്‍ത്താക്കളും നിയമപാലകരും തന്നെയാണ്. ഒരുപാട് ദുഃഖം തോന്നുന്നുണ്ട് ജനിച്ച നാടിന്റെ ഇന്നത്തെ ദുരവസ്ഥ കണ്ടിട്ട്. നമ്മുടെ സഹോദരിയായ ഒരു മലയാളി യുവതിയെ പിച്ചിച്ചീന്തി പീഡിപ്പിച്ച ശേഷം തൂമ്പകൊണ്ട് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. ഇത് ഉറപ്പിച്ച് പറയാന്‍ കഴിയും പോലീസിന്റെ അനാസ്ഥ കൊണ്ട് ക്ഷണിച്ച് വരുത്തിയ കൊലപാതകമാണ്.

നാടിന്റെ കാവല്‍ക്കാര്‍ ആകണ്ടേ പോലീസ് നോക്കുകുത്തിയ ആകുമ്പോള്‍ ഇതുമല്ല ഇതിനപ്പുറവും സംഭവിക്കുമെന്ന് അറിയാം. ഉമര്‍ അലിയെന്ന കൊടുംക്രൂരനൊപ്പം എല്‍ഡിഎഫ് ഭരിക്കുന്ന മുനിസിപ്പാലിറ്റിയും പിണറായി പോലീസും എക്‌സൈസും കൂടിയാണ് ഈ കൊലപാതകത്തിന് ഉത്തരവാദികള്‍..അറസ്റ്റിലായ പ്രതി ഉമര്‍ അലിയെ മൂന്നാഴ്ച മുന്‍പ് പെരുമ്പാവൂരിലെ ഒരുപറ്റം ചെറുപ്പക്കാര്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന പേരില്‍ പിടികൂടി തെളിവ് സഹിതം നിരത്തി ഫെയ്‌സ്ബുക്കിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതാണ്. എന്നാല്‍ നിയമപാലകര്‍ അന്ന് അനങ്ങിയില്ല. അന്ന് പോലീസോ എക്‌സൈസോ മുനിസിപ്പാലിറ്റിയോ അനങ്ങിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇങ്ങനൊരു അരുംകൊലപാതകം നടക്കില്ലായിരുന്നു. ഇത് പലര്‍ക്കും ഒരു താക്കീത് ആയിരുന്നേനേ. ഇന്ന് ‘പ്രതിയെ പിടിച്ചേ.. പ്രതിയേ പിടിച്ചേ..’ എന്ന് മാധ്യമങ്ങളിലൂടെ കൊട്ടി ആഘോഷിക്കുന്നത് കാണുമ്പോള്‍ പിണറായി പോലീസിന്റെ നേട്ടമായിട്ടല്ല കഴിവ് കേടായി മാത്രമാണ് ഞാനടക്കമുളള ജനത ഇതിനെ നോക്കി കാണുന്നത്.

2 ലക്ഷത്തിലധികം ഇതരസംസ്ഥാനക്കാര്‍ തിങ്ങി പാര്‍ക്കുന്ന നഗരത്തില്‍ എത്ര പേര്‍ക്ക് വ്യക്തമായ തിരിച്ചറിയല്‍ രേഖകളുണ്ട് ? എത്ര പേര്‍ ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരുണ്ട്? കണക്കുകള്‍ കാണില്ല..കാരണം പോലീസും ഭരണകൂടവും അതിന് തയ്യാറാകുന്നില്ല, തയ്യാറായിരുന്നെങ്കില്‍ ഇത്തരം ദാരുണമായ സംഭവങ്ങള്‍ നടക്കില്ലായിരുന്നു. പെരുമ്പാവൂരിനെ കേരളത്തിന്റെ ലഹരി മാഫിയകളുടെ ഹബ്ബാക്കി മാറ്റി ബലാത്സംഗ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാക്കി മാറ്റി പിടികൂടിയ പ്രതിയുടെ പേരും പറഞ്ഞ് വോട്ട് പിടിക്കാനുളള സ്ഥിരം രാഷ്ട്രീയ നാടകം പുറത്തെടുക്കാനാണ് പുറപ്പാടെങ്കില്‍ ഇതോടെ അവസാനിപ്പിച്ചോ..
പിണറായി സര്‍ക്കാരെ, വലിയ അപകടത്തിലേക്കാണ് നിങ്ങളുടെ യാത്ര..അക്രമ രാഷ്ട്രീയത്തിന്റെ കുറെ ശൈലികള്‍ കൈയ്യിലുണ്ടെന്ന് അറിയാം അത് ഈ മണ്ണിലിറക്കേണ്ടെന്ന് ഓര്‍മിപ്പിക്കുന്നു.ഒപ്പം പെരുമ്പാവൂരില്‍ പോലീസിന് പറ്റിയ വീഴ്ചയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാപ്പ് പറയണം. ഭരണതകര്‍ച്ചമൂലം സംഭവിച്ച കൊലപാതകത്തിന് പിണറായി വിജയനും മാപ്പ് പറയുക.

https://www.facebook.com/photo.php?fbid=1167079076829179&set=a.517243548479405&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button