KeralaLatest NewsNews

‘കേരള ബാങ്ക്’ രൂപീകരണം; തടസങ്ങൾ നീങ്ങിയതായി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ‘കേരള ബാങ്ക്’ രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2019 ഒക്ടോബര്‍ ഏഴിന് 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച്‌ കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ അനുമതി ഉത്തരവില്‍ കേരള സഹകരണ നിയമത്തില്‍ വരുത്തിയ വകുപ്പ് 14എ ഭേദഗതി സംബന്ധിച്ച്‌ കേരള ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ അന്തിമ തീര്‍പ്പിനെ അനുസരിച്ചാകണം ലയനം നടത്തേണ്ടത് എന്ന വ്യവസ്ഥ ഉള്‍ക്കൊള്ളിച്ചിരുന്നു.

Read also: കേരള ബാങ്കിന് ഇനി എതിര്‍പ്പുകളില്ല : ബാങ്ക് തുടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി

അതേസമയം കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുണ്ടായിരുന്ന 21 കേസുകളും ഒന്നായി പരിഗണിച്ച്‌ കോടതി ഡിസ്മിസ് ചെയ്തു. സര്‍ക്കാരിന് ലയനനടപടി പൂര്‍ത്തീകരിക്കുന്നതിനും കോടതി അനുമതി നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button