KeralaLatest NewsIndia

അക്കിത്തം എന്താണ് എഴുതാറുള്ളത് നോവൽ ആണോ എന്ന് രശ്മി നായർ, വെളിച്ചം ദുഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം എന്നാണെന്ന് മറുപടിയുമായി സോഷ്യൽ മീഡിയ

ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.

ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായർ. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവൽ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പരിഹാസം. ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.

‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് ഏതാണ്ട് 61 വർഷങ്ങൾക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്‍റെ ആത്മീയത. മലയാളകവിതയുടെ ദാർശനികമുഖമായി അദ്ദേഹത്തിന്‍റെ കവിതകളും….
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ അമേറ്റൂർ അക്കിത്തത്ത് മനയിൽ 1926 മാർച്ച് 18-നാണ് അച്യുതൻ നമ്പൂതിരിയുടെ ജനനം.

വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്‍റെയും മകൻ. ചെറുപ്പത്തിൽത്തന്നെ സംസ്കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം തേടി. വി ടി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തിൽ യോഗക്ഷേമസഭയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി.
1956 മുതൽ കോഴിക്കോട് ആകാശവാണിയിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിന്‍റെ എഡിറ്ററാണ്. 1985-ൽ അദ്ദേഹം ആകാശവാണിയിൽ നിന്ന് വിരമിച്ചു…

തൃശൂരിലെ യോഗക്ഷേമസഭയിലെ അംഗമെന്ന നിലയിൽ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരിൽ ചില സാമൂഹിക പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിൽ അക്കിത്തം പ്രധാന പങ്കുവഹിച്ചു. തിരുന്നാവായ , കടവല്ലൂർ, തൃശ്ശൂർ എന്നിവിടങ്ങളിലെ പ്രശസ്തമായ വേദപഠന കേന്ദ്രങ്ങളുമായി സഹകരിച്ച് വേദപഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും അദ്ദേഹം വളരെ സജീവമായിരുന്നു. ബ്രാഹ്മണരല്ലാത്തവർക്കിടയിൽ വേദപഠനത്തിന്റെ വ്യാപനത്തിനും അക്കിത്തം ശ്രമം നടത്തി. തൊട്ടുകൂടായ്മയ്‌ക്കെതിരെ ശബ്ദമുയർത്തിയ വക്താവ് അക്കിത്തം 1947 ൽ തൊട്ടുകൂടായ്മയ്‌ക്കെതിരായ പാലിയം സത്യാഗ്രഹത്തിൽ (സമാധാനപരമായ പ്രതിഷേധം) പങ്കെടുത്തുകൊണ്ട് അചഞ്ചലമായ പിന്തുണ പ്രകടിപ്പിച്ചു.

കേരളത്തിലെ ഈ പ്രമുഖ കവിക്ക് രണ്ട് തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്, വള്ളത്തോൾ അവാർഡ്, ഓടകുഴൽ അവാർഡ്, കൃഷ്ണഗീതി അവാർഡ്, വയലാർ അവാർഡ്, നാലാപ്പാട് അവാർഡ്, തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്..ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങൾ എന്നാണു ഒരാളുടെ കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button