Latest NewsNewsIndia

മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; അതിവേഗ കോടതിയിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: മൃഗഡോക്ടറായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസ് അതിവേഗ കോടതിയിൽ വിചാരണ ഉടൻ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്ത്യയെമ്പാടും കടുത്ത പ്രതിഷേധം അലയടിച്ച കേസിൽ ജനരോഷം ഭയന്നാണ് ഒടുവിൽ സർക്കാർ ഇടപെടുന്നത്. ദേശീയപാതയായിരുന്നിട്ട് കൂടി, ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചെന്നതും, ഇതിനെക്കുറിച്ച് പൊലീസിന് ഒരു വിവരവും കിട്ടിയില്ല എന്നതും കടുത്ത അലംഭാവമാണെന്ന തരത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. കേസന്വേഷണത്തിനായി എത്തിയ പൊലീസുകാരുടെ നേർക്ക് രോഷാകുലരായ ജനക്കൂട്ടം ചെരിപ്പുകളും കല്ലും എറിഞ്ഞു.

ALSO READ: വെറ്റിനറി ഡോക്ടർ പ്രിയങ്ക റെഡ്ഢി കൊല്ലപ്പെട്ട സ്ഥലത്തിനടുത്തു മറ്റൊരു മൃതദേഹം, പോലീസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് തീരുമാനം പ്രഖ്യാപിക്കുന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിൽ അലംഭാവം കാട്ടിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. 2012-ൽ പെൺകുട്ടിയെ ബസ്സിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിന് സമാനമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. നഗരങ്ങളിൽപ്പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നതിന്‍റെ സൂചനയാണിതെന്ന് ചൂണ്ടിക്കാട്ടി, #ഹാങ്‍ ദ റേപ്പിസ്റ്റ്സ് എന്ന ഹാഷ് ടാഗ് ക്യാംപെയ്നും ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button