KeralaLatest NewsNews

വിഷ പാമ്പുകളുടെ ശല്യം : കുടുംബം വീട് മാറി

കല്‍പ്പറ്റ: വിഷപാമ്പുകളുടെ ശല്യത്തെ തുടര്‍ മൂന്നംഗ കുടുംബം വീട് മാറി. വീടിന്റെ ഭിത്തി തന്നെ പൊളിച്ചുമാറ്റി .കൊടുംവിഷമുള്ള മൂര്‍ഖന്‍, വെളളിക്കെട്ടന്‍ തുടങ്ങിയ പാമ്പുകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് സുനിതയും മക്കളും.

Read Also : പാമ്പുകളും ചിതല്‍പ്പുറ്റുകളും തമ്മില്‍ ബന്ധമുണ്ടോ ? വായിക്കേണ്ട കുറിപ്പ്

ബത്തേരി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന സുനിതയുടെ ഭര്‍ത്താവ് കുറച്ച് നാളുകള്‍ക്ക് മുമ്ബ് മരിച്ചുപോയി. മക്കളായ പ്ലസ്ടു വിദ്യാര്‍ഥി പവനും പ്ലസ് വണ്‍ വിദ്യാര്‍ഥി നന്ദനയുമാണ് സുനിതയോടൊപ്പമുള്ളത്. നാലര സെന്റിലെ വീട് ഉപേക്ഷിച്ച് സഹോദരിയുടെ വീട്ടിലാണ് ഇപ്പോഴിവര്‍. സഹോദന്റെ ഭക്ഷണശാലയില്‍ സഹായത്തിനു നില്‍ക്കുന്ന സുനിതയ്ക്കു മറ്റൊരു വീട് വാടകയ്ക്കെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.
മൂന്നു വര്‍ഷം മുന്‍പാണ് പാമ്ബ് ശല്യം തുടങ്ങിയതെന്ന് സുനിത പറയുന്നു. വീട് ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. വേറെ സ്ഥലത്ത് പുതിയ വീട് വയ്ക്കാന്‍ സുമനസുകളുടെ സഹായം ഇവര്‍ക്കാവശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button