KeralaLatest NewsNews

ഷെയ്ന്‍ നീഗം വിഷയം : അമ്മ ഭാരവാഹികള്‍ നടത്തുന്ന ചര്‍ച്ച ഫലം കാണുമെന്ന് സൂചന : ഷെയ്ന്‍ നീഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ട്

കൊച്ചി : ഷെയ്ന്‍ നീഗം വിഷയത്തില്‍ അമ്മ ഇടപെടുന്നു. അമ്മ ഭാരവാഹികള്‍ നടത്തുന്ന ചര്‍ച്ച ഫലം കാണുമെന്നാണ് സൂചന.
നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ വിലക്കില്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്. അമ്മ ഭാരവാഹികളും നിര്‍മാതാക്കളുടെ സംഘടന പ്രതിനിധികളും തമ്മിലുള്ള അനൗദ്യഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടെ ഷൈനിനെതിരെ വാര്‍ത്ത കൊടുക്കാന്‍ ചിലര്‍ പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി സംവിധായകന്‍ സാജിദ് യഹിയ രംഗത്തുവന്നു. ഷൈനുമായി ചര്‍ച്ച നടത്തി സമവായ ചര്‍ച്ചകള്‍ ആരംഭിക്കാനാണ് അമ്മ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.

Read Also : വിവാദങ്ങള്‍ക്ക് വിട… പുതിയ സെല്‍ഫിയുമായി യാത്ര ചെയ്ത് ഷെയിന്‍ : ചര്‍ച്ചകളില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന

ഇതിന്റെ ഭാഗമായി ഷൈന്‍ നിഗവുമായി കൂടിക്കാഴ്ച നടത്തണം എന്ന ആവശ്യം ഷൈനിന്റെ മാതാവിനെ അമ്മ നേതൃത്വം അറിയിച്ചു. നിര്‍മാതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഷൈനിനോട് കൊച്ചിയില്‍ എത്താനാണ് അവശ്യപെട്ടിരിക്കുന്നത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഷൈനുമായി അമ്മ ഭാരവാഹികള്‍ കൂടിക്കാഴ്ച്ച നടത്തും. അതിനിടെ ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യഹിയ രംഗത്തുവന്നു.

മലയാളത്തിലെ പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയെ വിലക്കെടുത്തുള്ള പ്രചരണമാണ് ഷെയിന് നേരെ നടക്കാന്‍ പോവുന്നതെന്ന് സാജിദ് യഹിയ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വെളിപ്പെടുത്തുന്നു. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സാജിദ് പുറത്തുവിട്ടു. ഷൈനിനു എതിരെ വാര്‍ത്ത കൊടുത്താല്‍ പണം നല്‍കാമെന്ന വാഗ്ദാനം ആണ് ചാറ്റില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button