Latest NewsNewsInternational

24 ലക്ഷം ഫോളോവേഴ്‌സുള്ള പൂച്ച വിടവാങ്ങി

വാഷിങ്ടണ്‍: ഇന്‍സ്റ്റാഗ്രാമില്‍ 24 ലക്ഷം ഫോളോവേഴ്‌സുള്ള ‘ലില്‍ ബബ്’ വിടവാങ്ങി. സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ പൂച്ചയായ ലില്‍ ബബ് നിരവധി വൈകല്യങ്ങളോടെയാണ് ജനിച്ചത്. വിടവാങ്ങിയ വിവരം പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്സ്‌കിയാണ് അറിയിച്ചത്. സമൂഹ മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ സെലിബ്രിറ്റിയായ ‘ലില്‍ ബബ്’ മൃഗസംരക്ഷണത്തിനായി എഴുപതു ലക്ഷം ഡോളര്‍ (5 കോടി) സമാഹരിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് ബ്രിഡാവ്സ്‌കി പറയുന്നു. മാന്ത്രിക ശക്തിയുള്ള ജീവന്‍ എന്നാണ് ബ്രിഡാവ്സ്‌കി പൂച്ചയെ വിശേഷിപ്പിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close