Latest NewsInternational

അച്ഛനില്‍ നിന്നും നേരിട്ട വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം: ഒടുവിൽ അച്ഛനെ കൊലപ്പെടുത്തി സഹോദരിമാർ

സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് യഥാക്രമം 17, 18, 19 എന്നിങ്ങനെയായിരുന്നു പ്രായം

മോസ്കോ: അച്ഛനില്‍ നിന്നും നേരിട്ട വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക, ശാരീരിക പീഡനങ്ങള്‍ക്കൊടുവില്‍ അയാളെ കൊലപ്പെടുത്തിയ സഹോദരിമാർക്ക് രണ്ടു ദശാബ്ദക്കാലത്തെ തടവ് ശിക്ഷ. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് യഥാക്രമം 17, 18, 19 എന്നിങ്ങനെയായിരുന്നു പ്രായം. മോസ്കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍, ആഞ്ചല ഖച്ചതുര്‍യാന്‍, മരിയ ഖച്ചതുര്‍യാന്‍ എന്നീ മൂന്ന് സഹോദരിമാര്‍ക്കാണ് ശിക്ഷ ലഭിച്ചത് .

പെണ്‍കുട്ടികള്‍ക്ക് ശിക്ഷ വിധിക്കുന്നതിനെതിരെ റഷ്യയില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നുവെങ്കിലും പെണ്‍കുട്ടികള്‍ക്ക് ശിക്ഷ ലഭിക്കുക തന്നെ വേണം എന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍ ശിക്ഷ നല്‍കുന്നതിന് പകരം അവര്‍ക്ക് കൗസിലിംഗ് നല്‍കുകയാണ് വേണ്ടത് എന്നാണ് ഈ അനീതിക്കെതിരെ പ്രതികരിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

ജൂലൈ 2018ലാണ് അച്ഛനില്‍ നിന്നുമുള്ള ക്രൂരപീഡനം താങ്ങാനാകാതെ ഇവര്‍ മൂന്ന് പേരും അയാളെ ചുറ്റിക കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊല ചെയ്യുന്നത്.കരുതിക്കൂട്ടിയുള്ള കൊലപാതക’മാണ് അന്വേഷണ കമ്മിറ്റി പെണ്‍കുട്ടികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഇനി മെല്‍ബണ്‍ അല്ല, ഇന്ത്യയിൽ : അടുത്ത വർഷം ആദ്യം ഉദ്‌ഘാടനം

ക്രിസ്റ്റീന, ആഞ്ചല എന്നിവര്‍ക്കാണ് തടവുശിക്ഷ ലഭിക്കുക. മരിയയെ മാനസികാരോഗ്യ വിദഗ്ദരുടെ സംരക്ഷണയില്‍ വിടാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്. മൂന്ന് പേരെയും നിലവില്‍ വെവ്വേറെ വീടുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് തമ്മില്‍ തമ്മില്‍ സംസാരിക്കാനുള്ള അനുവാദവും അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷേധിച്ചിരിക്കുന്നു. ശിക്ഷ നല്‍കുന്നതിന് പകരം അവര്‍ക്ക് കൗസിലിംഗ് നല്‍കുകയാണ് വേണ്ടത് എന്നാണ് ഈ അനീതിക്കെതിരെ പ്രതികരിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button