Latest NewsUAENewsGulf

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി പ്രവാസി യുവതി ; രണ്ടാം സമ്മാനം ഉൾപ്പെടെ ഭാഗ്യശാലികളായി ഇന്ത്യക്കാർ

അബുദാബി∙ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇത്തവണ ഇന്ത്യൻ പ്രവാസികൾക്കല്ല. ഫിലിപ്പീൻ സ്വദേശി അനബെല്ലെ മനലസ്താസിനെയാണ്(283702) ഇത്തവണ കടാക്ഷിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് എടുത്ത ടിക്കറ്റിനു 1.2 കോടി ദിർഹം സമ്മാനമായി ലഭിക്കുകയായിരുന്നു. ഒന്നാം സമ്മാനമില്ലെങ്കിലും രണ്ടാം സമ്മാനം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഇന്ത്യക്കാർ തന്നെയാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ മുഹമ്മദ് ഹംസ (002985)സ്വന്തമാക്കി. ABUDHABI BIG TICKET

Also read : ഏറ്റവും പുതിയ സംവിധാനങ്ങളുമായി ഇനി മുതല്‍ പുതിയ വാട്‌സ് ആപ്പ്…

ABUDHABI BIG TICKET TWO

1 ലക്ഷം, 90,000, 80,000, 70,000, 50,000 ദിർഹം വീതം യഥാക്രമം മുഹമ്മദ് അഷ്റഫ് ഡ്രാബു, അഫ്രോസ് അലാം, രേഖ അയ്യർ, നിഷ ജോൺ, മുഹമ്മദ് യാസർ എന്നിവർ കരസ്ഥമാക്കി. 60,000 ദിർഹത്തിന്റെ സമ്മാനം ശ്രീലങ്കൻ സ്വദേശി അറമുഖം ശിവകുമാറിനാണ് ലഭിച്ചത്. മുൻ നറുക്കെടുപ്പുകളിലെല്ലാം മിക്കതും ഇന്ത്യക്കാരാണ് ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. അതേസമയം അടുത്ത നറുക്കെടുപ്പിൽ ജേതാവിന് 2 കോടി ദിർഹമാണ് ഒന്നാം സമ്മാനം ലഭിക്കുകയെന്ന് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button