Life StyleHealth & Fitness

ആരോഗ്യ സംരക്ഷണത്തിന് മികച്ച ഫലവര്‍ഗമാണ് മുന്തിരി

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുള്ള മുന്തിരി സൗന്ദര്യ സംരക്ഷണവും പ്രദാനം ചെയ്യുന്നു. മുന്തിരിയില്‍ ജലാംശം കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ മുന്തിരി സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും മുന്തിരിക്ക് കഴിവുണ്ട്.

മുന്തിരിയിലെ ക്യുവര്‍സെറ്റിന്‍ എന്ന ഘടകം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവും ഈ ഘടകത്തിനുണ്ട്. ഹൃദയാരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. വൃക്കയില്‍ കല്ലുണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന കാന്‍സറിനെ പ്രതിരോേധിക്കാനും മുന്തിരിയ്ക്ക് കഴിയും. ബുദ്ധി വികാസത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും മുന്തിരി സഹായിക്കും. മുഖക്കുരു നിയന്ത്രിക്കാനും തൊലിപ്പുറത്തെ അസുഖങ്ങള്‍ക്ക് പരിഹാരമേകാനും മുന്തിരി പ്രയോജനപ്രദമാണ്. സ്‌ട്രോക്ക്, ഹൃദ്രോഗം എന്നിവ കുറയ്ക്കാനും മുന്തിരി സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button