Latest NewsNewsGulf

വിവാഹ വാഗ്ദാനം നൽകി യുവ പ്രവാസി യുവതികളുടെ പണവും, ആഡംബര കാറുകളും കൊള്ളയടിച്ചു

ദുബായ്: വിവാഹ വാഗ്ദാനം നൽകി യുവ അറബ് പ്രവാസി യുവതികളുടെ പണവും, ആഡംബര കാറുകളും കൊള്ളയടിച്ചു. വിസയുടെ കാലാവധി തീർന്നതിനുശേഷവും ഇയാൾ അബുദാബിയിൽ താമസിച്ചു വരികയായിരുന്നു. ഇയാൾ ധനികനായി വേഷമിട്ട് ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തിനു ശേഷമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഈ വാഹനങ്ങൾ ഉപയോഗിച്ചാണ് ഇയാൾ യുവതികളെ ഷോപ്പിംഗ് മാളുകൾ, സൂപ്പർമാർക്കറ്റ്, കഫേകൾ എന്നിവടങ്ങളിൽ കാണാൻ പോയിരുന്നത്. മെഴ്‌സിഡസ് ജി 63, ബെന്റ്ലി, റേഞ്ച് റോവേഴ്‌സ് തുടങ്ങിയ വാഹനങ്ങളാണ് ഇയാൾ വാടകയ്‌ക്കെടുത്തിരുന്നത്. യുവതികളിൽ നിന്ന് വഞ്ചിച്ച പണം കാർ വാടകയ്‌ക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് നൽകാൻ ഇയാൾ ഉപയോഗിച്ചു.

ALSO READ: കാമുകനെ കാണാന്‍ പെണ്‍കുട്ടി വീട് വിട്ടിറങ്ങി : ഏറെ വിശ്വസിച്ച കാമുകന്‍ കയ്യൊഴിഞ്ഞപ്പോള്‍ ആശ്രയമായി പിങ്ക് പൊലീസ്

ഇയാൾ ഒരേ സമയം വ്യത്യസ്ത സ്ത്രീകളുമായി ഡേറ്റ് ചെയ്യാറുണ്ടായിരുന്നു, ഏതാനും ആഴ്ചകൾ അവരോടൊപ്പം ചിലവഴിച്ചതിന് ശേഷം അവരിൽ നിന്ന് പണം കൈപ്പറ്റാൻ വിവിധ തന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അതിനുശേഷം വിവാഹ വാഗ്ദാനം നൽകി പണവും, അവരുടെ വാഹനങ്ങളും കൈക്കലാക്കി മുങ്ങുകയായിരുന്നു പതിവ്. സ്ത്രീകളുടെ രഹസ്യ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങൾ അറിയുമെന്നതിനാൽ ഇവർ പരാതിപ്പെട്ടിരുന്നില്ല. എന്നാൽ ഒരു യുവതി ഇയാൾക്കെതിരെ പരാതി നൽകുകയും അറബ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button