KeralaLatest NewsNews

സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുത്.. വായിച്ചാല്‍ ആത്മഹത്യ ചെയ്യും : സിസ്റ്റര്‍ ലൂസിയ്‌ക്കെതിരെ ആഞ്ഞടിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ

കോട്ടയം : സിസ്റ്റര്‍ ലൂസിയുടെ ആത്മകഥ ആരും വായിക്കരുത്.. വായിച്ചാല്‍ ആത്മഹത്യ ചെയ്യും . സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ വീണ്ടും അപമാനിച്ച് പിസി ജോര്‍ജ്. വൃത്തികെട്ട സ്ത്രീയാണ് ലൂസിയെന്ന് പിസി ജോര്‍ജ് ആക്ഷേപിക്കുന്നു. കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.

Read Also : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സാത്താന്‍ സേവയുടെ പ്രചാരക :  മതാധ്യാപനം അവസാനിപ്പിച്ച് സിസ്റ്റര്‍

ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു. ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പിസി ജോര്‍ജ് പറയുന്നു.

പീഡിപ്പിച്ച അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും പീഡിപ്പിച്ചപ്പോള്‍ പറയേണ്ടതല്ലേ ഇതൊക്കെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആദ്യ പരാതിയില്‍ മറ്റെ പണി ചെയ്തു എന്ന് കന്യാസ്ത്രീ പറഞ്ഞില്ലല്ലോയെന്നും പിസി ആക്ഷേപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button