Latest NewsNewsIndia

അണ്ടര്‍ വേള്‍ഡ് കിംഗ് ദാവൂദ് ഇബ്രാഹിം പാകിസ്ഥാനില്‍ തന്നെ : ദാവൂദിനെ കുറിച്ചുള്ള ഏറെ നിര്‍ണായക റിപ്പോര്‍ട്ട്

മുംബൈ: മുംബൈ സ്‌ഫോടന കേസിലെ പിടികിട്ടാപ്പുള്ളിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ട് പുറത്ത്. ഇന്ത്യയുടെ അന്വേഷണം പേടിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണു പുറത്തു വന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മൂന്ന് വര്‍ഷം മുന്‍പാണ് അവസാനമായി ദാവൂദ് ഇബ്രാഹിം ഫോണില്‍ സംസാരിച്ചത്- 2016 നവംബറില്‍. ഫോണിന്റെ മറുതലയ്ക്കല്‍ ഡി കമ്പനിയിലെ പ്രമുഖനെന്നാണു നിഗമനം. ഇത് ആരെന്നു കണ്ടുപിടിക്കാനായില്ല. സംസാരിച്ചത് പതിനഞ്ച് മിനിറ്റോളം. കൂടുതലും വ്യക്തിപരമായ കാര്യങ്ങള്‍, ഡി കമ്പനിയെക്കുറിച്ചോ അധോലോക ബന്ധങ്ങളെക്കുറിച്ചോ പരാമര്‍ശങ്ങളില്ല.

റോ നല്‍കിയ രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തി ഡല്‍ഹി പൊലീസ് ദാവൂദിന്റെ കറാച്ചി നമ്പര്‍ നിരീക്ഷിച്ചതു കൊണ്ടായിരുന്നു അന്ന് ഫോണ്‍ ചോര്‍ത്താന്‍ കഴിഞ്ഞത്. ദാവൂദിന്റെ ഫോണ്‍ കോള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്നിവരും അന്വേഷണ വിധേയമാക്കിയിരുന്നു. മുന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ നീരജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button