Latest NewsIndian Super LeagueNewsFootballSports

ഐഎസ്എല്ലിൽ രണ്ടാം ജയത്തിനായി പോരാടാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു : എതിരാളി മുംബൈ സിറ്റി

മുംബൈ : രണ്ടാം ജയത്തിനായി പോരാടാൻ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റിയുമായിട്ടാകും ഏറ്റുമുട്ടുക. മുൻനിര താരങ്ങൾക്കേറ്റ പരുക്കിൽ നിന്ന് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ കരകയറിയിട്ടില്ല. എങ്കിലും ഹോം ഗ്രൗണ്ടിലേറ്റ തോൽവിക്ക് പകരം വീട്ടാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ ഇറങ്ങുക. ആറു മത്സരങ്ങളിൽ അഞ്ച് പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബൽസ്റ്റേഴ്‌സ്. മുംബൈ സിറ്റിയാകട്ടെ ആറു മത്സരങ്ങളിൽ ആറു പോയിന്റുമായി ഏഴാം സ്ഥാനത്താണുള്ളത്.

https://twitter.com/KeralaBlasters/status/1202448254283108352

Also read : കരീബിയന്‍ കരുത്തിനെതിരെ ഇന്ത്യ നാളെ ഇറങ്ങും; മഴ ഭീഷണിയിലും സഞ്ജുവില്‍ കണ്ണുംനട്ട് ആരാധകര്‍

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ബെംഗളൂരു എഫ് സി വിജയിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഒഡീഷയെ തോൽപിച്ചത്. മുപ്പത്തിയേഴാം മിനിറ്റിൽ യുവാനനാണ് വിജയ ഗോൾ സ്വന്തമാക്കിയത്. ഈ ജയത്തോടെ ബെംഗളൂരു എഫ് സി എടികെയെ പിന്നിലാക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.ഇതുവരെ തോൽവി അറിയാത്ത ബെംഗളൂരു ഏഴ് മത്സരങ്ങളിൽ 13 പോയിന്റാണ് നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button