Latest NewsKeralaNews

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്‌ത്‌ താരമായി പ്ലസ് ടു വിദ്യാർത്ഥിനി

മലപ്പുറം: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജമ ചെയ്തതിലൂടെ താരമായി മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്‌.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിനി സഫ ഫെബി. തന്റെ പ്രസംഗം പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളിലാരെങ്കിലും സ്റ്റേജിലേക്കു വരാമോ എന്ന് രാഹുൽ ചോദിച്ചതോടെയാണ് സഫ സ്റ്റേജിലെത്തിയത്. സഫയുടെ പരിഭാഷയെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

Read also: രാഹുൽ ഗാന്ധിയൊഴികെ മറ്റാരെയും പ്രശംസിക്കുന്നത് തനിക്ക് ബുദ്ധിമുട്ടാണെന്ന് രാഹുൽ ബജാജ് കോൺഗ്രസ് വേദിയിൽ പറയുന്ന വീഡിയോ പുറത്തു വിട്ട് ബിജെപി ,നിഷ്പക്ഷത അഭിനയിക്കരുതെന്നും ഉപദേശം

പ്രസംഗത്തിലുടനീളം സയന്‍സിനെക്കുറിച്ചായിരുന്നു രാഹുല്‍ സംസാരിച്ചത്. സയന്‍സില്‍ ഉത്തരങ്ങളേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതു തുടര്‍ച്ചയായിട്ടുള്ള ചോദ്യങ്ങളാണെന്ന് രാഹുൽ പറയുകയുണ്ടായി. There is nothing known as a stupid question or a foolish question എന്ന രാഹുലിന്റെ വാക്കുകൾക്ക് സഫ നല്‍കിയ പരിഭാഷയാണ് ഏറ്റവുമധികം കൈയ്യടി നേടുന്നത്. അതിങ്ങനെയായിരുന്നു- ‘ഒരിക്കലും ഒരു പൊട്ട ചോദ്യം, അല്ലെങ്കില്‍ മണ്ടന്‍ ചോദ്യം എന്നുപറയുന്ന ഒരു സംഭവമില്ല.’ സഫയ്ക്ക് പരിഭാഷ എളുപ്പമാക്കാൻ നിര്‍ത്തി നിര്‍ത്തിയാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. ആദ്യമായാണ് താന്‍ പ്രസംഗത്തിന്റെ പരിഭാഷ നിര്‍വഹിക്കുന്നതെന്നും സുഹൃത്തുക്കളുടെ പിന്‍തുണ ലഭിച്ചപ്പോഴാണ് താന്‍ സ്റ്റേജില്‍ കയറിയതെന്നും സഫ പിന്നീട് പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button