Latest NewsKeralaNewsIndia

ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് : ബിന്ദു അമ്മിണിയുടെ ഹർജി മാറ്റി വെച്ചു

ന്യൂ ഡൽഹി : 2018ലെ ശബരിമല യുവതി പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയിലായിരുന്നു പരാമർശം. വിപുലമായ ബെഞ്ച് കേസ് പരിഗണിക്കുന്നതിനാലാണ് വിധി അന്തിമമല്ലാത്തതെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്നും രഹന ഫാത്തിമയുടെ ഹര്‍ജിക്കൊപ്പം പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. അതേസമയം ഈ ഹര്‍ജികള്‍ ഭരണഘടനാ ബഞ്ച് തന്നെ പരിഗണിക്കണോ എന്ന കാര്യത്തില്‍ ഈ ആഴ്ച തന്നെ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.

Also read : ശബരിമലയില്‍ തീവ്രവാദ ഭീഷണി : അതീവജാഗ്രത

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബിന്ദു അമ്മിണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജികളില്‍ തീരുമാനമെടുക്കുവാൻ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും എഴുതിയ ന്യൂനപക്ഷ വിധി പത്ര-ദൃശ്യമാധ്യമങ്ങളില്‍ കൂടി വ്യാപക പ്രചാരണം നല്‍കണമെന്നും, ഈ ആവശ്യപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെടുന്നു.

ശബരിമലയില്‍  പ്രവേശിക്കുവാൻ സംസ്ഥാനത്തിനോട് സംരക്ഷണം നല്‍കാന്‍ നിര്‍ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് രഹ്‌ന ഫാത്തിമ നൽകിയ ഹർജി അടുത്ത ആഴ്ച പരിഗണിക്കാമെന്നാണ് ഇന്നലെ എസ് എ ബോബ്‌ഡെ പറഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്‍ച ശബരിമലയ്ക്ക് പോകാനായി തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പമെത്തിയ ബിന്ദു അമ്മിണി പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയിരുന്നു. അന്നേ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ബിന്ദു അമ്മിണിയാണ് കമ്മീഷണർ ഓഫീസിലെത്തിയത് ആണെന്നറിഞ്ഞതോടെ ശബരിമല കർമസമിതി പ്രവർത്തകരും ബിജെപി നേതാക്കളും ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.  വാക്കേറ്റവുമുണ്ടാവുകയും, ബിന്ദു അമ്മിണിയെ തടയുകയും ചെയ്തു. ഇതിനിടെ ബിന്ദുവിന് നേരെ മുളക് സ്പ്രേ ആക്രമണവും നടന്നു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥാണ് ആക്രമണം നടത്തിത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button