KeralaLatest NewsNews

സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയില്‍വേ അധികൃതര്‍ പിടികൂടി

പാലക്കാട്: തീവണ്ടികളില്‍ സ്ത്രീകളുടെ കോച്ചുകളില്‍ അനധികൃതമായി യാത്രചെയ്ത 10 പുരുഷന്മാരെ റെയിൽവേ അധികൃതർ പിടികൂടി. പാലക്കാട് റെയില്‍വേ ഡിവിഷന്‍ പരിധിയിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ ബുധനാഴ്ച നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ച ഡിവിഷനിലെ വിവിധ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ 71 പരിശോധന നടത്തിയിരുന്നു. ഇതില്‍ 26 പേരെ പിടികൂടി കേസെടുത്തു. ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലും അനധികൃതമായി കയറുന്ന യാത്രക്കാരെ കണ്ടെത്താനും പ്രത്യേക പരിശോധന നടത്തി.

shortlink

Related Articles

Post Your Comments


Back to top button