Latest NewsIndiaInternational

നിത്യാനന്ദക്ക്​ ഭൂമി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച്‌​ എക്വഡോര്‍.; മറ്റൊരു രാജ്യത്തേക്ക്​ കടന്നെന്ന്​ സംശയം

ന്യൂഡല്‍ഹി: ബലാത്സംഗ, പീഡന, ക്രിമിനല്‍ കേസുകളിലെ പ്രതിയായ വിവാദ ആള്‍ദൈവം നിത്യാനന്ദക്ക്​ രാഷട്രീയാഭയം നല്‍കിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌​ എക്വഡോര്‍. നിത്യാനന്ദക്ക്​ ഭൂമി വാങ്ങാന്‍ സഹായം നല്‍കിയിട്ടില്ലെന്നും എ​ക്വഡോര്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്​തമാക്കി.അഭയം നല്‍കണമെന്ന ആവശ്യവുമായി നിത്യാനന്ദ സമീപിച്ചുവെങ്കിലും അഭ്യര്‍ഥന തള്ളിയതായാണ്​ എക്വഡോര്‍ വ്യക്​തമാക്കുന്നത്​. നിത്യാനന്ദ പിന്നീട്​ ഹെയ്​തിയിലേക്ക്​ കടന്നുവെന്നാണ്​ എംബസി സംശയിക്കുന്നത്​.

നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നതിന്റെ പശ്​ചാത്തലത്തിലാണ്​ വിശദീകരണം.മധ്യ അമേരിക്കയിലെ എക്വഡോറില്‍ സ്വന്തമായി വിലക്കുവാങ്ങിയ സ്വകാര്യ ദ്വീപാണ് കൈലാസം എന്ന ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തി​​െന്‍റ സ്ഥാപകനും ഭരണാധികാരിയുമായി ഭഗവാന്‍ നിത്യാനന്ദ പരമശിവത്തെ അവരോധിച്ചുകൊണ്ട് കൈലാസ എന്നപേരിലുള്ള വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയിരുന്നത്.

ഭൂമിയിലെ ഏറ്റവും മഹത്കരമായ ഹിന്ദു രാഷ്​​ട്രം എന്നതാണ് നിത്യാനന്ദയുടെ കൈലാസത്തെ വിശേഷണം. സ്വന്തമായി പതാകയും ചിഹ്നവും രണ്ടുനിറത്തിലുള്ള പാസ്പോര്‍ട്ടും തന്റെ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും വരെ ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തില്‍ നിത്യാനന്ദ രൂപവത്കരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button