Latest NewsIndia

സ്ത്രീസുരക്ഷയ്ക്കു പ്രധാന്യം നൽകിക്കൊണ്ട് രാജ്യമെമ്പാടും 1000 അതിവേഗ കോടതികള്‍ വരുന്നു, മോദി സർക്കാരിന്റെ സുപ്രധാന തീരുമാനം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗ വിചാരണയും ശിക്ഷയും ഇനി ഉണ്ടാകും.

ന്യൂദല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങൾ പെട്ടെന്ന് പരിഹരിക്കുന്നതിനായി രാജ്യാത്താകമാനം 1000 ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ അതിവേഗ വിചാരണയും ശിക്ഷയും ഇനി ഉണ്ടാകും.കൊടുംക്രിമിനലുകള്‍ക്ക് ശിക്ഷ ലഭിക്കുന്നത്

വൈകുന്നതില്‍ പൊതുസമൂഹത്തില്‍ നിന്ന് വന്‍പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പുതിയ പ്രഖ്യാപനത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്. അതേസമയം കുട്ടികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷ ലഭിച്ച പോക്‌സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അനുമതി നല്‍കരുതെന്നും പാര്‍ലമെന്റാണ് ഈ വിഷയത്തില്‍ അന്തിമമായ തീരുമാനം എടുക്കേണ്ടതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു.

രാജസ്ഥാനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്തരത്തിലുള്ള അപേക്ഷകള്‍ ഉപേക്ഷിക്കുകയാണ് വേണ്ടെതെന്ന് അദേഹം പറഞ്ഞു. പോക്‌സോ നിയമപ്രകാരം ശിക്ഷിക്കപ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷാ ഇളവുകള്‍ അനുവദിക്കരുത്.ഇവര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനുള്ള അവകാശം പുനഃപരിശോധിക്കണമെന്നും അദേഹം പറഞ്ഞു. ഈ അവകാശം പാര്‍ലമെന്റാണ് പുനഃപരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button