Latest NewsLife StyleFood & Cookery

വായില്‍ വെള്ളമൂറും പുതിന ചിക്കന്‍ കറി

 

ചിക്കന്‍ കറി പലതരത്തില്‍ വെക്കാം. എരിവ് കുറച്ച് ഒരു പുതിന ചിക്കന്‍ കറി ഉണ്ടാക്കിയാലോ? എന്നും മസാലകള്‍ കൊണ്ടുള്ള ചിക്കന്‍ കറിയല്ലേ നിങ്ങള്‍ ഉണ്ടാക്കുന്നത്. ഇന്ന് ഒന്നു മാറ്റിപിടിക്കാം.

ചേരുവകള്‍

ചിക്കന്‍ 1 കിലോ
സവാള വലുത്
1 തക്കാളി
പച്ചമുളക് 4 എണ്ണം
കറിവേപ്പില ഒരു തണ്ട്
പുതീന അരക്കപ്പ്
മല്ലിയില അരിഞ്ഞത് അരക്കപ്പ്
ഇഞ്ചി ചെറുത് ഒരെണ്ണം
വെളുത്തുള്ളി രണ്ട് അല്ലി
ചിക്കന്‍ മസാലപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍ ഗരം
മസാല 1 ടീസ്പൂണ്‍
തൈര് അരക്കപ്പ്
നാരങ്ങ നീര് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍

ചിക്കനില്‍ പുരട്ടി വെയ്ക്കാനുള്ള ചേരുവകള്‍

മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ചിക്കന്‍ മസാലപ്പൊടി 1 ടേബിള്‍ സ്പൂണ്‍
കാശ്മീരി മുളക് പൊടി 1 ടീസ്പൂണ്‍
കുരുമുളക് പൊടി അരടീസ്പൂണ്‍
മല്ലിപ്പൊടി 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍ സ്പൂണ്‍
ഉപ്പ്് ആവശ്യത്തിന്

തയ്യാറാക്കുന്നവിധം.
ചിക്കന്‍ ആദ്യം നന്നായി കഴുകാം. അതിനുശേഷം ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര് ചേര്‍ത്ത വെള്ളത്തില്‍ 10 മിനിട്ട് മുക്കിവയ്ക്കാം. ശേഷം വെള്ളം നന്നായി ഊറ്റി മാറ്റാം. ഇതിലേക്ക് പേസ്റ്റാക്കി വെച്ച ചേരുവകള്‍ പുരട്ടി അരമണിക്കൂര്‍ വയ്ക്കാം. അതിനുശേഷം പുതിനയില, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ച് പേസ്റ്റാക്കുക.

ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കുക. ഇതിലേക്ക് ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നീട് തക്കാളിയും ചേര്‍ക്കുക.
പിന്നീട് ചിക്കന്‍ മസാലയും ചേര്‍ക്കുക. ഇതിലേക്ക് അരക്കപ്പ് തൈരു കൂടി ചേര്‍ത്ത് അല്‍പം ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കുക.

ഇതിലേക്ക് മസാല പുരട്ടി വെച്ചിരിയ്ക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ചിക്കന്‍ വേകുന്നതു വരെ വെയ്ക്കാം. അവസാനം കുറച്ച് ഗരം മസാലയും ചേര്‍ക്കാം.

Tags

Related Articles

Post Your Comments


Back to top button
Close
Close