Latest NewsNewsIndia

സി​ക്ക് വി​രു​ദ്ധ കലാപത്തിന് കാ​ര​ണം രാ​ജീ​വ് ഗാ​ന്ധി​യാ​ണെ​ന്ന് ഹ​ര്‍​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍

ന്യൂ​ഡ​ല്‍​ഹി: 1984ലെ ​സി​ക്ക് വി​രു​ദ്ധ കലാപത്തിന് കാ​ര​ണം മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യാ​ണെന്നും നെ​ഹ്‌​റു കു​ടും​ബം മാ​പ്പ് പ​റ​യ​ണ​മെ​ന്നും വ്യക്തമാക്കി കേ​ന്ദ്ര​മ​ന്ത്രി ഹ​ര്‍​മ്ര​ത് കൗ​ര്‍ ബാ​ദ​ല്‍. 1984 ലെ ​സി​ക്ക് കൂ​ട്ട​ക്കൊ​ല ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഒ​രു ക​ള​ങ്ക​മാ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി രാ​ജീ​വ് ഗാ​ന്ധി​യാ​ണ്. അ​ദ്ദേ​ഹം സൈ​ന്യ​ത്തെ ത​ട​ഞ്ഞു​വ​ച്ച​തു​കൊ​ണ്ടാ​ണ് സി​ക്ക് ക​ലാ​പം സം​ഭ​വി​ച്ച​തെന്നാണ് അവർ വ്യക്തമാക്കിയത്. സി​ക്ക് വി​രു​ദ്ധ ക​ലാ​പം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് മറുപടിയായാണ് ബാദൽ ഇക്കാര്യം പറഞ്ഞത്.

Read also: ‘അഴിമതിക്കാർക്കൊപ്പം നേതാക്കൾ ചേർന്നു’, ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യ സർക്കാരിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ശിവസേന പ്രവർത്തകർ ബിജെപിയിൽ ചേർന്നു

1984 ഒ​ക്ടോ​ബ​ര്‍ 31ന് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ഇ​ന്ദി​രാ​ഗാ​ന്ധി ര​ണ്ടു സി​ക്ക് അം​ഗ​ര​ക്ഷ​ക​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സി​ക്ക് വി​രു​ദ്ധ ക​ലാ​പം ഉണ്ടായത്. ക​ലാ​പ​ത്തി​ല്‍ മൂ​വാ​യി​ര​ത്തോ​ളം പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button