Latest NewsNewsIndia

ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രർക്ക് അപ്രാപ്യമാണ്, രാജ്യത്ത് കേസുകള്‍ നടത്തുന്നതിനു ചെലവേറുന്നതിൽ ആശങ്ക അറിയിച്ച് രാഷ്ട്രപതി

ജോധ്പൂർ: ഹൈക്കോടതികളും സുപ്രീം കോടതിയും ദരിദ്രർക്ക് അപ്രാപ്യമാണെന്നും, രാജ്യത്ത് കേസുകള്‍ നടത്തുന്നതിനുള്ള ചെലവുകൾ വർദ്ധിച്ചുവരികയാണെന്നും രാഷ്ട്രപതി റാം നാഥ് കോവിന്ദ്. നിയമപ്രക്രിയയിലെ ഭാരിച്ച ചെലവിനെക്കുറിച്ചു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കുവരെ ആശങ്കയുണ്ടായിരുന്നതായും രാഷ്ട്രപതി പറഞ്ഞു. നിയമ പ്രക്രിയകൾ സാധാരണക്കാരന് എത്തിപ്പിടിക്കാവുന്നതിനും അപ്പുറത്താണെന്നും റാം നാഥ് കോവിന്ദ് വ്യക്തമാക്കി.

ഇന്ന് ഏതെങ്കിലും പാവപ്പെട്ടയാൾക്കു ഹർജിയുമായി ഇവിടെയെത്താൻ സാധിക്കുമോ?. എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിനുള്ള ഉത്തരവാദിത്തം ഭരണഘടനയുടെ ആമുഖത്തിലുള്ളതിനെ നമ്മളെല്ലാം പിന്തുണയ്ക്കുന്നു. അതുകൊണ്ടു തന്നെ ഇതു വളരെ പ്രധാനപ്പെട്ടതാണ്– രാഷ്ട്രപതി പറഞ്ഞു.

ALSO READ: നീതി എന്നത് പ്രതികാരമല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ്.എ ബോബ്‌ഡെ

രാജസ്ഥാൻ ഹൈക്കോടതിയുടെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പാവപ്പെട്ടവരിൽ പാവപ്പെട്ടവരുടെ ക്ഷേമമായിരുന്നു ഗാന്ധിജിക്ക് ഏറ്റവും പ്രധാനം. ഗാന്ധിജിയുടെ പ്രമാണങ്ങളും ദരിദ്രരുടെയും ദുർബലരുടെയും മുഖങ്ങളും മനസ്സിലുണ്ടെങ്കിൽ ശരിയായ വഴി കാണാൻ സാധിക്കും. രാഷ്ട്രപതി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button