KeralaLatest NewsIndia

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധി ആളുകൾക്ക് കാഴ്ചവെച്ച് അമ്മാവന്റെ ഭാര്യ സമ്പാദിച്ചത് ലക്ഷങ്ങള്‍

കരുനാഗപ്പള്ളിയിടെ ഒരു ലോഡ്ജിലും വിവിധയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണു പരാതി.

കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരവധിയാളുകൾ പീഡിപ്പിച്ചതായി പരാതി. കൊല്ലത്ത് അഞ്ചാലുംമൂടിനു സമീപമാണ് സംഭവം. പെണ്‍കുട്ടിയുടെ കുളിമുറി രംഗങ്ങള്‍ പകര്‍ത്തിയ ശേഷം അതു കാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പ്രധാനപ്രതി.പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവച്ച്‌ അമ്മാവന്റെ ഭാര്യ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ട്.

ബസ് കാത്തു നിന്ന അമ്മയെയും മകളെയും ആക്രമിച്ചയാള്‍ പിടിയിൽ

സംഭവത്തില്‍ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കരുനാഗപ്പള്ളിയിടെ ഒരു ലോഡ്ജിലും വിവിധയിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചതായാണു പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം അഞ്ചാലുംമൂട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. കേസില്‍ നിരവധി പേരുണ്ടെന്നാണു റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button