Latest NewsIndiaNews

ബിജെപി എംപിയെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഭീഷണി മുഴക്കി

ഭോപ്പാല്‍: ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂറിനെ ജീവനോടെ കത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവര്‍ധന്‍ ധാംഗി ഭീഷണി മുഴക്കി. ഭീഷണിയെത്തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ പോലീസിനെ സമീപിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് ബിജെപി എംപി ഭോപ്പാലിലെ കമല നെഹ്‌റു പോലീസ് സ്‌റ്റേഷനിലെത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്.

സംഭവം വിവാദമായതോടെ കോൺഗ്രസ് നേതാവ് പിന്നീട് മാപ്പുപറയുകയും ചെയ്തു. ഗോഡ്‌സെ അനുകൂല പ്രസ്താവനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഗോവര്‍ധന്‍ ധാംഗി പ്രജ്ഞ സിങ് ഠാക്കൂറിനെതിരെ ഭീഷണി മുഴക്കിയത്. പ്രജ്ഞാ സിങ്ങിന്റെ കോലം മാത്രമല്ല, അവരെയും കത്തിക്കുമെന്നായിരുന്നു ബയോറ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ഗോവര്‍ധന്‍ ധാംഗിയുടെ പരാമര്‍ശം.

ALSO READ: വീണ്ടും ഞെട്ടിക്കുന്ന ക്രൂരത : കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

അതേസമയം, എംപിയുടെ പരാതിയില്‍ കേസെടുക്കാതെ പരാതി രമ്യമായി പരിഹരിക്കാനാണ് പോലീസിന്റെ ശ്രമമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button