Latest NewsNewsIndia

വീണ്ടും ഞെട്ടിക്കുന്ന ക്രൂരത : കാമുകനും സുഹൃത്തുക്കളും കൂട്ടബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി

അഗർത്തല : കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായ പൂര്‍ത്തിയാകാത്ത  പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിർ ബസാറിലാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 17കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. ശേഷം കാമുകനും അമ്മയും ചേർന്നു പെൺകുട്ടിയെ തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികൾ ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Also read : തെലങ്കാനയിലെ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ട നാല് പ്രതികൾക്കെതിരെയും പൊലീസ് കേസ്

സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും മാസങ്ങള്‍ക്ക് മുമ്പ് പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയെ സ്വന്തം വീട്ടിൽ എത്തിച്ച് യുവാവ് തടവിലാക്കി. ശേഷം കാമുകനും സുഹൃത്തുക്കളും ചേർന്ന് മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കി. മകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്നും, ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. അതേസമയം ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി പോ ലീസില്‍ പരാതി നല്‍കിയെങ്കിലും. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button