Latest NewsNewsOmanGulf

ഗൾഫ് രാജ്യത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതെയെന്നു മുന്നറിയിപ്പ്

മസ്‌ക്കറ്റ് : ഒമാനിൽ ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. സിവില്‍ ഏവിയേഷന്‍ വിഭാഗമാണ് മുന്നറിയിപ്പ് നൽകിയത്. ഞായറാഴ്ച രാജ്യത്തിന്റെ വിവിധഭാ​ഗങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിനും, കനത്ത മഴയും കാറ്റും മൂലം വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നു മുന്നറിയിപ്പിൽ പറയുന്നു. അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ബാത്തിന, സൗത്ത് അൽ ബാത്തിന, മസ്കത്ത്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ എന്നിവിടങ്ങളിൽ ഞായറാഴ്ച 30 മില്ലീമീറ്റർ മുതൽ 60 മില്ലിമീറ്റർ വരെ മഴ ലഭിക്കും.

Also read : കസ്റ്റമര്‍ കെയറിൽ പരാതി പറയാൻ 24,000 തവണ വിളിച്ചു : ഒടുവിൽ വൃദ്ധൻ പിടിയിൽ

രണ്ടു ദിവസമായി ഒമാനിൽ കനത്ത മഴ തുടരുന്നുണ്ട്. നിസ്വ, ബഹ്‌ല, അൽ അവാബി, ഇബ്രി, ദങ്ക്, യങ്കൽ, സുഹാർ, ഇബ്ര, ജബൽ അഖ്ദർ, ബിർകത്ത് അൽ മൗസ്, ജബൽ ശംസ് തുടങ്ങി വിവിധ ഇടങ്ങളിലാണ് പെയ്തത്. വിവിധ ഇടങ്ങളില്‍ അടുത്ത രണ്ടു ദിവസം കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാ​ഗ്രത നിർദ്ദേശം പാലിക്കണം. തീര പ്രദേശങ്ങളിൽ വിനോദങ്ങളിൽ ഏർപ്പെടുന്നവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുകൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button