Latest NewsNewsInternational

കസ്റ്റമര്‍ കെയറിൽ പരാതി പറയാൻ 24,000 തവണ വിളിച്ചു : ഒടുവിൽ വൃദ്ധൻ പിടിയിൽ

ടോക്കിയോ : കസ്റ്റമര്‍ കെയറിൽ പരാതി പറയാൻ രണ്ടുവര്‍ഷത്തിനിടെ 24,000 തവണ വിളിച്ചു, ഒടുവിൽ വൃദ്ധൻ പിടിയിൽ. ജപ്പാനിൽ 71കാരനായ അകിതോഷി അകാമോട്ടോ എന്നയാളാണ് പിടിയിലായത്. ജോലി ചെയ്യാന്‍ തടസം നില്‍ക്കുന്നു എന്ന് കാട്ടിയാണ് അകിതോഷിക്കെതിരെ കമ്പനി പരാതി നല്‍കുകയായിരുന്നു. കസ്റ്റമര്‍കെയറില്‍ ലഭിക്കുന്ന വിവിധ സേവനങ്ങളെക്കുറിച്ച് സംശയം ചോദിക്കുക, ജീവനക്കാരെ അപമാനിച്ച് സംസാരിക്കുക എന്നിവയായിരുന്നു ഇയാളുടെ രീതി.

Also read : യുഎഇയില്‍ ബലാത്സംഗ-പീഡന നിയമത്തില്‍ ഭേഗദതി വരുത്തി മന്ത്രാലയം

സേവനം മോശമാണെന്നും കമ്പനി പ്രതിനിധി നേരില്‍ കണ്ട് മാപ്പുപറയണം എന്നുമായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. അവസാന എട്ടു ദിവസങ്ങള്‍ക്കിടെ നൂറിലധികം തവണ ഇയാള്‍ ഫോണ്‍ചെയ്തതോടെ സഹികെട്ട ജീവനക്കാര്‍ മേലധികാരികളെ ഇക്കാര്യം അറിയിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോ എന്ന സംശയമുണ്ടെന്നുമാണ് പോലീസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button