CricketLatest NewsNews

കാര്യവട്ടത്തേക്ക് ആരാധകപ്രവാഹം; ടീമുകള്‍ സ്റ്റേഡിയത്തിലെത്തി

തിരുവനന്തപുരം: ഇന്ത്യ- വിന്‍ഡീസ് ടി20 ക്രിക്കറ്റ് പൂരത്തിന്ന് നിമിഷങ്ങൾക്കുള്ളിൽ തുടക്കമാകും. മത്സരത്തിനായി ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി. വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. നാല് മണി മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്. താരങ്ങള്‍ താമസിക്കുന്ന കോവളത്തെ ഹോട്ടല്‍ പരിസരത്തേക്കും ആരാധകപ്രവാഹമായിരുന്നു.

Read also: ഐഎസ്എല്ലിൽ ഇന്ന് ഏറ്റുമുട്ടുക ഈ ടീമുകൾ

മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കണം എന്ന ശക്തമായ ആവശ്യത്തിലാണ് ആരാധകർ. അതേസമയം ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button