KeralaLatest NewsNews

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്; അഞ്ച് ലക്ഷം പേര്‍ പരീക്ഷ എഴുതുമെന്ന് പ്രതീക്ഷ

തിരുവനന്തപുരം: അഞ്ചേ മുക്കാല്‍ ലക്ഷം പേര്‍ അപേക്ഷിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.5.76 ലക്ഷം പേര്‍ അപേക്ഷിച്ചതില്‍ 5 ലക്ഷം പേര്‍ പരീക്ഷ എഴുതുമെന്നാണ് കരുതുന്നത്. പരീക്ഷയ്ക്ക് 2,200 കേന്ദ്രങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 25,000 ഇന്‍വിജിലേറ്റര്‍മാര്‍ ആവശ്യമാണ്. ഇന്‍വിജിലേറ്റര്‍മാരായി പരമാവധി അധ്യാപകരെ തന്നെ ലഭ്യമാക്കാനും പരീക്ഷാ കേന്ദ്രമായി വിദ്യാലയങ്ങള്‍ വിട്ടു നല്‍കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. അതേസമയം പരീക്ഷയില്‍ ക്രമക്കേട് തടയുന്നതിന് മുഴുവന്‍ പരീക്ഷാ കേന്ദ്രങ്ങളിലും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും ഉദ്ദേശ്യമുണ്ട്. പരീക്ഷ സുഗമമായി നടക്കുന്നു എന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ പോലീസിനെയും ഓരോ കേന്ദ്രത്തിലും നിയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button