Latest NewsNewsSaudi Arabia

സൗദിയിൽ വാഹനാപകടം: ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാർ ഉൾപ്പടെ അഞ്ച് പേർക്ക് ദാരുണാന്ത്യം. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. റിയാദിൽനിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മി-അൽഖസീം റോഡിൽ പെട്രോൾ ടാങ്കറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ രണ്ട് പാകിസ്ഥാനി സ്വദേശികളും ഒരു ബംഗ്ലാദേശി സ്വദേശിയും മരിച്ചു. ബുറൈദയിൽനിന്ന് പെട്രോളുമായി വരികയായിരുന്ന ടാങ്കർ ദവാദ്മി എത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് നെഫി എന്ന സ്ഥലത്തുവെച്ച് നിയന്ത്രണം വിട്ട് എതിരെ വന്ന പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ടാങ്കർ ലോറിയിലും പിക്കപ്പ് വാനിലുമുണ്ടായിരുന്നവരാണ് മരിച്ചത്. വെള്ളിയാഴ്ചയുണ്ടായ അപകടത്തെക്കുറിച്ച് ഞായറാഴ്ചയാണ് പുറംലോകമറിഞ്ഞത്.

ALSO READ: കൃത്യ സമയത്ത് അവർ ശരിയായ തീരുമാനം എടുത്തു; മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയ യുവതിക്ക് ദുബായിലെ ഡോക്ടർമാരെക്കുറിച്ച് പറയാനുള്ളത്

നെഫി മുൻസിപാലിറ്റിയിലെ ശുചീകരണതൊഴിലാളികളായ പാക്-ബംഗ്ലാദേശി സ്വദേശികൾ പിക്കപ്പ് വാനിലുണ്ടായിരുന്നവരാണ്. ടാങ്കർലോറിയിലാണ് ഇന്ത്യക്കാർ ഉണ്ടായിരുന്നത്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. മൃതദേഹങ്ങൾ ദവാദ്മി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close