KeralaLatest NewsNews

ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നതിന് വിലക്ക്

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നും വ​ലി​യ കേ​ശ​വ​നും ഉ​ത്സ​വ എ​ഴു​ന്ന​ള്ളി​പ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തിന് വനം വകുപ്പിന്റെ വിലക്ക്. പ​ത്മ​നാ​ഭ​ന് പാ​ദ​രോ​ഗ​വും വ​ലി​യ കേ​ശ​വ​ന് ക്ഷ​യ​രോ​ഗ​വു​മു​ണ്ടെ​ന്ന​തി​നാ​ലാ​ണ് ഇത്തരമൊരു തീരുമാനം. ജി​ല്ല നാ​ട്ടാ​ന നി​രീ​ക്ഷ​ണ സ​മി​തി യോ​ഗ തീ​രു​മാ​ന​ത്തിന്റെറ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​സി. ഫോ​റ​സ്​​റ്റ്​ ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആണ് ആനകളെ എഴുന്നള്ളിപ്പിക്കുന്നതിൽ നിന്ന് വിലക്കിയത്.

Read also: കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള അവല്‍ ആരോഗ്യത്തിന്റെ കലവറ

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധി​ച്ച്‌ വ്യ​ക്ത​ത വ​രു​ത്തു​ന്ന​ത് വ​രെ എ​ഴു​ന്ന​ള്ളി​പ്പ് ഉ​ള്‍​പ്പെ​ടെ ഒ​രു ച​ട​ങ്ങി​നും ഈ ​ആ​ന​ക​ളെ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് അ​സി. ക​ണ്‍​സ​ര്‍​വേ​റ്റ​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്. അതേസമയം ഗു​രു​വാ​യൂ​ര്‍ പ​ത്മ​നാ​ഭ​നെ​യും വ​ലി​യ കേ​ശ​വ​നെ​യും പരിശോധനകൾ ന​ട​ത്താ​തെ നി​രോ​ധി​ച്ച വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യി​ല്‍ കേ​ര​ള എ​ലി​ഫ​ന്‍​റ് ഒ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ പ്ര​തി​ഷേ​ധിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button