Latest NewsLife Style

ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഇതുതന്നെ

ഗര്‍ഭധാരണത്തിന് പ്രായമുണ്ടോയെന്ന ചോദ്യത്തിന് മുന്‍പ് ഇല്ല എന്നായിരുന്നു ഉത്തരം. എന്നാല്‍ ഇന്നത്തെ ജീവിതരീതികളിലെ മാറ്റവും ഭക്ഷണരീതിയുമെല്ലാം കാരണം ഈ ചോദ്യത്തിന് ‘ഉണ്ട്’ എന്ന് പറയേണ്ടി വരുന്നു. ജീവിതശൈലി തന്നെയാണ് അതിനു കാരണം.

പ്രായം കൂടുന്തോറും സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പ്രത്യേകിച്ചും ഈ കാലഘട്ടത്തില്‍. ജീവിതത്തില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുമ്‌ബോള്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഗര്‍ഭധാരണത്തിന് പ്രായം വളരെയധികം സഹായിക്കുന്ന ഒന്നാണ്.

35 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും.

ഗര്‍ഭധാരണത്തിന് സമയം വൈകിയാല്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞിന് ഭാവിയില്‍ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു. പ്രായം കൂടുന്തോറും സ്വാഭാവിക പ്രസവം നടക്കാനുള്ള സാധ്യതയും കുറയുന്നു. അതിനാല്‍ ആരോഗ്യപരമായ രീതിയില്‍ ഏതാണ് നല്ല സമയമെന്ന് നിങ്ങള്‍ക്ക് തന്നെ ഇത് നിശ്ചയിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button