KeralaLatest NewsNews

ഷെയ്ന്‍ നിഗത്തില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് ആ ഉറപ്പു കിട്ടി : സംവിധായകനും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഒടുവില്‍ മഞ്ഞുരുക്കം

കൊച്ചി : ഏതാനും ആഴ്ചകളായി ഷെയ്ന്‍ നിഗം വിവാദം ഒടുവില്‍ ക്ലൈമാക്‌സിലേയ്ക്ക്. നിര്‍മാതാക്കളുമായുള്ള പ്രശ്‌നത്തില്‍ ഒടുവില്‍ മഞ്ഞുരുകുന്നു. പാതിവഴിയില്‍ മുടങ്ങിപ്പോയ ‘വെയില്‍’, ‘കുര്‍ബാനി’ എന്നീ സിനിമകള്‍ പൂര്‍ത്തീകരിക്കാമെന്നു നടന്‍ ഷെയ്ന്‍ നീഗം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിനു പിന്നില്‍. പ്രശ്ന പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. അമ്മ ഭാരവാഹിയും നടനുമായ സിദ്ദീഖിന്റെ വീട്ടില്‍ ഷെയ്ന്‍ നിഗമും ഇടവേള ബാബുവും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണു തര്‍ക്ക പരിഹാരത്തിന്റെ സൂചന നല്‍കി ഇരുവരും രംഗത്തു വന്നത്.

Read Also : ഷെയ്ന്‍ നിഗം വിഷയം : ഒത്തുതീര്‍പ്പ് ശ്രമങ്ങളെ ചൊല്ലി അമ്മയില്‍ ഭിന്നത

ഷൂട്ടിങ് പൂര്‍ത്തിയായ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കാമെന്നു ഷെയ്ന്‍ സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ സമയം അഭിനയിക്കണമെന്നു സംവിധായകന്‍ നിര്‍ബന്ധിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു ഷെയ്ന്‍ പറഞ്ഞതായും ഇടവേള ബാബു പറഞ്ഞു. 15 ദിവസം എന്നു ചര്‍ച്ചയില്‍ സമ്മതിച്ച ശേഷം 24 ദിവസം വേണമെന്നു സംവിധായകന്‍ ആവശ്യപ്പെട്ടെന്നാണു ഷെയ്‌നിന്റെ വാദം.

സിനിമകളുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചതിനെ തുടര്‍ന്നു ഷെയ്‌നിനെ മലയാള സിനിമയില്‍ സഹകരിപ്പിക്കേണ്ടതില്ലെന്നും പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമായ ചിത്രങ്ങള്‍ക്കു ചെലവായ 7 കോടിയോളം രൂപ നടനില്‍ നിന്ന് ഈടാക്കാനും നിര്‍മാതാക്കള്‍ തീരുമാനിച്ചിരുന്നു.

ഇടവേള ബാബുവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആഗ്രഹം. ഒരു പാടു പേരുടെ ഒരുപാടു നാളത്തെ അധ്വാനമാണ് ഓരോ സിനിമയും. നിലവിലെ പ്രശ്നത്തിലെത്തിയതു വൃത്തിയായി ചെയ്യാനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ്. കല നന്നായി ചെയ്യേണ്ടതാണ്. ചര്‍ച്ചയിലും ജീവിതത്തിലും ശുഭപ്രതീക്ഷയാണുള്ളത്, ഷെയ്ന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button