Latest NewsKeralaNews

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ

വിദ്യര്‍ത്ഥിനിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ കായിക അധ്യാപകൻ കൂടിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു

മല്ലപ്പള്ളി: മല്ലപ്പള്ളിയില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യര്‍ത്ഥിനിയെ കടന്നുപിടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ കായിക അധ്യാപകൻ കൂടിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു.

തെള്ളിയൂര്‍ കാവ് സ്വദേശി ജെയിംസിനെയാണ് കീഴ്‌വായ്പൂര്‍ പോലീസ് അറസ്സ്‌റ് ചെയ്തത്. ഇയാൾ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവും സിപിഎം തെള്ളിയൂർ ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ALSO READ: അവിവാഹിതരായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുത്ത് ഒരുമിച്ച് താമസിച്ചാൽ അനാശാസ്യം ആരോപിക്കാൻ കഴിയില്ല; കോടതി പറഞ്ഞത്

സ്‌കൂള്‍ അധികൃതരാണ് കുട്ടിയുടെ പരാതിയെ തുടര്‍ന്നു പോലീസില്‍ വിവരം അറിയിച്ചത്. സ്‌കൂള്‍ അധികൃതര്‍ പരാതി വൈകിപ്പിച്ചതായും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button