Latest NewsNewsCarsAutomobile

വര്‍ഷാവസാനമായതോടെ മികച്ച ഓഫറുകളുമായി ജീപ്പ് : ഈ മോഡൽ വാഹനം സ്വന്തമാക്കാൻ സുവർണാവസരം

വര്‍ഷാവസാനമായതോടെ മികച്ച ഓഫറുകളുമായി ജീപ്പ്. എസ്.യു.വി മോഡൽ കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് 2.06 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ വകഭേദം സ്‌പോര്‍ട്‌സ് 4×2 ന് 1.5 ലക്ഷം രൂപ വരെ ഇളവും 56000 രൂപയുടെ ആക്‌സസറിസ് പാക്കുമാണ് ജീപ്പ് വാഗ്ദാനം ചെയ്യുന്നത്. ഇവ രണ്ടുംകൂടെ ഏകദേശം 2.06 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാകും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

JEEP COMPASS

Also read : ടൂറിസ്റ്റ് ബസിന് മുകളില്‍ പടക്കം പൊട്ടിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ച് അധികൃതര്‍

ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് ഓപ്ഷനല്‍, ലിമിറ്റഡ് എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് , 30000 രൂപ എക്‌സ്‌ചേഞ്ച് ബോണസടക്കം 1.30 ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ മറ്റ് വകഭേദങ്ങള്‍ക്കും മികച്ച ഓഫറുകള്‍ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button