KeralaLatest NewsNews

മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്ന് നിർത്തിവെയ്ക്കും

തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇന്നു രാവിലെ മുതല്‍ നിര്‍ത്തിവയ്ക്കും. അറ്റകുറ്റപ്പണികള്‍ക്കായാണ് നിർത്തുന്നത്. വൈദ്യുതി നിലയത്തില്‍ 130 മെഗാവാട്ട് ശേഷിയുള്ള 6 ജനറേറ്ററുകളാണ് ഉള്ളത്. നവീകരണജോലികളുടെ ഭാഗമായി 3 ജനറേറ്ററുകളുടെ പ്രവര്‍ത്തനം കഴിഞ്ഞ മാസം മുതല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബാക്കി മൂന്ന് ജനറേറ്ററുകളാണ് ഇന്ന് നിർത്തിവെക്കുന്നത്. 17ന് പ്രവര്‍ത്തനം പുനരാരംഭിക്കും.

Read also:ഇടമണ്‍ -കൊച്ചി പവര്‍ ഹൈവേ; സന്തോഷം പങ്കുവെച്ച് മന്ത്രി എംഎം മണി

ജനറേറ്ററുകളിലെ കൂളിങ് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനും കുളമാവിലെ കണ്‍ട്രോള്‍ ഗേറ്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിനുമാണ് നിലയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തുന്നതെന്ന് കെഎസ്‌ഇബി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പ്രതിദിനം 780 മെഗാവാട്ട് വൈദ്യുതിയുടെ കുറവു വരും. അതേസമയം സം​സ്ഥാ​ന​ത്തു വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഉ​ണ്ടാ​കി​ല്ല. സംസ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം ശരാശരി 68 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ഇതില്‍ സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന 13.24 ദശലക്ഷം യൂണിറ്റില്‍ 3.45 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം നിലയത്തില്‍ നിന്നു ശരാശരി ഉല്‍പാദിപ്പിക്കുന്നത്.

shortlink

Post Your Comments


Back to top button