Latest NewsKeralaNews

ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്തിയിട്ടില്ല; വിമർശനവുമായി ഫാത്തിമയുടെ പിതാവ്

കൊല്ലം: മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങും എത്തിയിട്ടില്ലെന്ന് ഫാത്തിമയുടെ പിതാവ് വിമർശിച്ചു. കഴിഞ്ഞമാസം ഒമ്പതിനാണ് മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്യുന്നത്. തന്റെ മരണത്തിന് കാരണം സുദര്‍ശന്‍ പദ്മനാഭന്‍ എന്ന അധ്യാപകനാണെന്ന് ഫോണില്‍ എഴുതിവച്ച ശേഷമായിരുന്നു ഫാത്തിമ ജീവനെടുക്കിയത്. അന്വേഷണം ആരംഭിച്ച് ആഴ്ചകളായിട്ടും അന്വേഷണ സംഘം ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

മരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഫാത്തിമയുടെ ഫോണിലുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാതായതോടെയാണ് കുടുംബം മറ്റൊരു ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിച്ച് പ്രത്യേക ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്.

ALSO READ: മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം : മദ്രാസ് ഐഐടി ഡയറക്ടര്‍ക്ക് ഭീഷണിക്കത്ത് : മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ തൂങ്ങിമരിച്ച നിലയില്‍ കാണേണ്ടി വരും

പിതാവ് അബ്ദുള്‍ ലത്തീഫ് മകളുടെ മരണത്തിന് പിന്നിലെ സത്യം അറിയാന്‍ പല തവണ ചെന്നൈയിലേക്കും ഡല്‍ഹിയിലേക്കും പോയി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കണ്ട് പരാതി ബോധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button