Latest NewsNewsQatar

അപ്രതീക്ഷിതമായി മക്കളേയും ഭാര്യയേയും താമസസ്ഥലത്ത് കണ്ട അമീറിന് കരച്ചിലടക്കാനായില്ല; ചങ്ക് ചങ്ങായിമാരുടെ സര്‍പ്രൈസ്- വീഡിയോ

ദോഹ: അമീര്‍ അബ്ബാസ് എന്ന പ്രവാസി യുവാവിന്റെ സ്വപ്‌നം നടപ്പിലാക്കി ചങ്ക് ചങ്ങായിമാര്‍. പാസ്പോര്‍ട്ട് പോലും ഇല്ലാത്ത സുഹൃത്തിന്റെ കുടുംബാംഗങ്ങളെ ഖത്തറിലെത്തിച്ചിരിക്കുകയാണ് പ്രവാസി സുഹൃത്തുക്കള്‍. അപ്രതീക്ഷിതമായി മക്കളേയും ഭാര്യയേയും താമസസ്ഥലത്ത് വെച്ച് കണ്ടപ്പോള്‍ പ്രവാസിയായ അമീറിന് കരച്ചില്‍ അടക്കിനിര്‍ത്താനായില്ല. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഉപ്പാന്റെ ഗള്‍ഫ് കാണാന്‍ വല്യ ആശയായിരുന്നു കുഞ്ഞുമക്കള്‍ക്ക്. പലപ്പോഴും പറഞ്ഞു. ഒരു സാധാരണ പ്രവാസിയുടെ പ്രാരാബ്ധങ്ങള്‍. മക്കളെ ഓരോന്ന് പറഞ്ഞു നിര്‍ത്തി. നിരാശപ്പെടുത്താതെ..ചങ്ങാതിക്കൂട്ടത്തിന്റെ സംസാരത്തിനിടയില്‍ എപ്പോഴോ പറഞ്ഞിട്ടുണ്ടാവണം ഈ കുഞ്ഞു ആശയെ കുറിച്ച് അബ്ബാസ്. ഇതാണ് ചങ്ങായിക്ക് സര്‍പ്രൈസ് കൊടുക്കാന്‍ ഇടയായത്. കാണുന്നവരുടെയല്ലാം കണ്ണു നനക്കും ഉപ്പയുടേയും മക്കളുടേയും കൂടിക്കാഴ്ചയുടെ വീഡിയോ.

https://www.facebook.com/ameer.abbas.1088/videos/2725164074216931/?t=106

shortlink

Related Articles

Post Your Comments

Related Articles


Back to top button