KeralaLatest NewsNews

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം

ഇടുക്കി: വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, തീപിടിത്തം ഷോര്‍ട് സര്‍ക്യൂട്ടാണെന്ന് വരുത്തി തീര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം. ഇടുക്കിയിലാണ് സംഭവം. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വാഴവര എട്ടാം മൈല്‍ സ്വദേശി റോസമ്മയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തങ്കമണി പൊലീസ് അന്വേഷണം തുടങ്ങി.

പുറത്തു പോയ ഭര്‍ത്താവും മൂത്ത മകളും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വീട്ടിലെ ചില സ്വിച്ച് ബോര്‍ഡുകളും കത്തി നശിച്ചിട്ടുണ്ട്. അതിനാല്‍ ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മൃതദേഹത്തിന് സമീപം ഗ്യാസ് സിലിണ്ടര്‍ കണ്ടതോടെയാണ് പൊലീസിനും, നാട്ടുകാര്‍ക്കും സംശയമായത്. റോസമ്മയ്ക്കും കുടുംബത്തിനും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.

തങ്കമണി പൊലീസും, ഫോറന്‍സിക് സംഘവുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close