Latest NewsKeralaNews

പ്ലാസ്റ്റിക് വിലക്കിനെ നേരിടാന്‍ മില്‍മ

കോട്ടയം: സംസ്ഥാനത്ത് പ്ലാസ്റ്റിക് വിലക്കിനെ നേരിടാന്‍ മില്‍മ. ഇതിനായി പ്ലാസ്റ്റിക് കവറുകളുടെ സംസ്‌കരണത്തിന് സ്‌കൂളുകളുമായി മില്‍മ കൈകോര്‍ക്കുന്നു. വീടുകളില്‍ വൃത്തിയാക്കിയ പാല്‍ക്കവര്‍ കുട്ടികള്‍ സ്‌കൂളിലെത്തിക്കും. അവിടെനിന്ന് കുടുംബശ്രീ വഴി ക്ലീന്‍കേരള മിഷന് കൈമാറും. മില്‍മ ഉടന്‍ വിദ്യാഭ്യാസവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് ചെയര്‍മാന്‍ പി.എ. ബാലന്‍ പറഞ്ഞു. ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് വിലക്ക് കര്‍ശനമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

Read Also : പ്ലാസ്റ്റിക് നിരോധനം: നിരേ‍ാധനത്തിൽ നിന്ന് മൂന്ന് വിഭാഗത്തെ ഒഴിവാക്കി; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

25 ലക്ഷം കവറുകളാണ് ദിവസം മില്‍മ പാല്‍ വഴി വീടുകളിലെത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍, ആലപ്പുഴ ജില്ലകളിലാണ് കവര്‍ ശേഖരണം. വീടുകളില്‍നിന്ന് കുടുംബശ്രീ, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗിച്ചും കവര്‍ ശേഖരിക്കാന്‍ ക്ലീന്‍കേരള കമ്ബനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് സംസ്‌കരണം നേരിടാന്‍ മാസം രണ്ടുകോടി രൂപയാണ് മില്‍മയ്ക്ക് ചെലവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button