KeralaLatest NewsNews

ദേ​വ​സ്വം മെ​സില്‍ നി​ന്ന് സ്റ്റീല്‍ പ്ലേ​റ്റും ഗ്ലാസും ഉള്‍​പ്പെടെ​യു​ള്ള​വ കാണാതാകുന്നു; സന്നിധാനത്തും മോഷണം തുടർക്കഥയാകുന്നു

ശ​ബ​രി​മ​ല: ദേ​വ​സ്വം മെ​സില്‍ നി​ന്ന് സ്റ്റീല്‍ പ്ലേ​റ്റും ഗ്ലാസും ഉള്‍​പ്പെടെ​യു​ള്ള​വ മോഷണം പോകുന്നു. ജീ​വ​ന​ക്കാര്‍ മാ​ത്രം ആ​ഹാ​രം ക​ഴി​ക്കു​ന്ന മെ​സില്‍ നി​ന്നാണ് സാ​ധ​ന​ങ്ങള്‍ ക​ള​വു​പോ​കു​ന്ന​ത്. മു​ന്നൂ​റോ​ളം പേര്‍​ക്ക് ഒ​രു നേ​രം ഒ​രു​മി​ച്ചി​രു​ന്ന് ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് മെ​സിലുള്ള​ത്. എ​ല്ലാ ദി​വ​സ​വും മൂ​വാ​യി​ര​ത്തോ​ളം പേര്‍ നേ​രി​ട്ട് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നുണ്ട്. കൂടാതെ 2000 പേര്‍​ക്ക് പാ​ഴ്‌​സ​ലാ​യും ഭ​ക്ഷ​ണം നൽകുന്നുണ്ട്. ജീ​വ​ന​ക്കാര്‍ ഒ​രു​മി​ച്ചെ​ത്തു​മ്പോള്‍ പ്ലേ​റ്റി​നും ഗ്ലാ​സി​നും അ​നു​ഭ​വ​പ്പെ​ടു​ന്ന ക്ഷാ​മം പ​ല​പ്പോ​ഴും അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​വ​ണ 600 പ്ലേ​റ്റും 860 ഗ്ലാ​സും വാ​ങ്ങി​ച്ചി​ട്ടു​ണ്ട്. ഇ​തില്‍ ന​ല്ലൊ​രു പ​ങ്കും ഇ​പ്പോള്‍ മെസില്‍ കാ​ണാ​നില്ലെന്നാണ് സ്പെഷ്യൽ ഓഫീസറായ കെ. ജ​യ​കു​മാര്‍ വ്യക്തമാക്കുന്നത്.

Read also: അപകടരമായ രീതിയില്‍ അയ്യപ്പ ഭക്തന്‍മാരെ കൊണ്ടുപോയ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു

ഒ​രു സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​റും അ​സി. സ്‌​പെ​ഷ്യല്‍ ഓ​ഫീ​സ​റും 42 ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​മാ​ണ് മെസി​ന്റെ പ്ര​വര്‍​ത്ത​ന​ങ്ങള്‍​ക്ക് നേ​തൃ​ത്വം നല്‍​കു​ന്ന​ത്. പാ​ച​ക​മ​ട​ക്ക​മു​ള്ള മ​റ്റ് ജോ​ലി​കള്‍​ക്കാ​യി 42 പേരുണ്ട്. ഭക്ഷണം കഴിക്കാനെത്തുന്ന പ​ല​രും ഗ്ലാ​സും പ്ലേ​റ്റും മു​റി​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നതാണ് പാത്രം കാണാതാകുന്നതിന് പിന്നിലെ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button