Latest NewsKeralaNews

സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ള്‍ കേന്ദ്രീകരിച്ച്‌ എ​ക്സൈ​സ് ല​ഹ​രി പ​രി​ശോ​ധ​ന തു​ട​ങ്ങി; വിശദാംശങ്ങൾ ഇങ്ങനെ

കൊ​ച്ചി: മലയാള സി​നി​മാ ലൊ​ക്കേ​ഷ​നു​കളില്‍ എ​ക്സൈ​സിന്റെ ല​ഹ​രി പ​രി​ശോ​ധ​ന. വ്യാ​ഴാ​ഴ്ച​യാ​ണ് വി​വി​ധ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധന നടത്തിയത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ സാം ​ക്രി​സ്റ്റി ഡാ​നി​യേ​ല്‍ അറിയിച്ചു.

നി​ര്‍​മാ​താ​ക്ക​ളും ന​ട​ന്‍ ഷെ​യ്ന്‍ നി​ഗ​വും ത​മ്മി​ലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് കാ​ര​ണ​മായത്. സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും നി​ര്‍​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ALSO READ: ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ വി​ല​ക്ക് ഒ​ഴി​വാക്കുമോ ? നിലപാട് വ്യക്തമാക്കി ഫി​ലിം ചേം​ബ​ർ

തി​രു​വ​ന​ന്ത​പു​ര​ത്തായിരുന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​ഴാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ കാ​ര്യ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഏ​തൊ​ക്കെ ലൊ​ക്കേ​ഷ​നി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന് എ​ക്സൈ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button