Latest NewsKeralaNews

സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യുഡിഎഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് പുറത്തിറക്കും. രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ധവളപത്രം പുറത്തിറക്കുക. നികുതി പിരിവിലെ പരാജയവും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഈ ധന പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം.

ALSO READ: കേരളത്തില്‍ കോണ്‍ഗ്രസ് രക്ഷപ്പെടുമോ മുല്ലപ്പള്ളി മറ്റൊരു സുധീരന്‍ ആവുമോ പുനഃസംഘടനയോടെ ആന്റണി വീണ്ടും പിടിമുറുക്കുന്നു- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

വി ഡി സതീശന്‍ എംഎല്‍എ കണ്‍വീനറായ യുഡിഎഫ് സമിതിയാണ് ധവളപത്രം തയാറാക്കിയത്. എംഎല്‍എമാരായ കെ എസ് ശബരീനാഥന്‍, കെ എന്‍ എ ഖാദര്‍, എം ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ. എന്‍ ജയരാജന്‍, അനൂപ് ജേക്കബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button