KeralaLatest NewsNews

ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി വിധവാ പെന്‍ഷന്‍ ലഭിക്കില്ല

തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷന്‍ ലഭിക്കില്ലെന്നും ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്‍ഷന് അവകാശമുള്ളതെന്നും ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവിന്‍റെ മരണസാക്ഷ്യപത്രത്തിന്‍റെ നമ്പര്‍, തീയതി, സാക്ഷ്യപത്രം അനുവദിച്ച തദ്ദേശ സ്ഥാപനം എന്നിവയുടെ വിവരങ്ങള്‍ നൽകണം. ഏഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാനില്ലാത്തവര്‍, റവന്യു അധികാരികളില്‍ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രത്തിന്‍റെ നമ്പര്‍, തിയതി, അനുവദിച്ച കാര്യാലയം എന്നിവയും വ്യക്തമാക്കണം.

Read also: കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം ബന്ധിച്ച് അനിശ്ചിതത്വം : അധികൃതര്‍ക്ക് കൃത്യമായ അറിവില്ല : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന വിവാഹ മോചിതര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല.വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button