CricketLatest NewsNewsSports

ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരവിനൊരുങ്ങി താരങ്ങൾ ; പക്ഷേ ഫിറ്റ്നസ് കടമ്പ കടക്കണം

കുറച്ചു നാളുകളായി പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്തായിരുന്ന സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയേയും, ടെസ്റ്റില്‍ ഇന്ത്യയുടെ മൂന്നാം ഓപ്ഷന്‍ ഓപ്പണറായി പരിഗണിക്കുന്ന യുവതാരം പൃഥ്വി ഷായേയും ഫിറ്റ്നസ് ടെസ്റ്റിന് ക്ഷണിച്ച്‌ ബിസിസിഐ. ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്ബരയാണ് ഇനി അടുത്തതായി വരാനിരിക്കുന്നത് എന്നതിനാൽ തന്നെ ഇരുവരുടേയും ടീം പ്രവേശനത്തില്‍ ഏറെ നിര്‍ണായകമാണ് ഈ ഫിറ്റ്നസ് ടെസ്റ്റ്‌.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്ബരയിലെ രണ്ടാം മത്സരം നടക്കുന്ന വിശാഖപട്ടണത്ത് ഡിസംബര്‍ 18 ന് റിപ്പോര്‍ട്ട് ചെയ്യാനാണ് ഇരു താരങ്ങളോടും ബിസിസിഐ ആവശ്യപ്പെട്ടിരിക്കുന്നത്. 18, 19 തീയതികളില്‍ ബുംറയ്ക്കും, പൃഥ്വി ഷായ്ക്കുമായി ഫിറ്റ്നസ് ടെസ്റ്റ് നടത്താന്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റിനോട് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

പുറംഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു ബുംറ. തുടര്‍ച്ചയായി മൂന്നു പരമ്ബരകളിലാണ് ബുംറയ്ക്കു പരിക്കിനെ തുടര്‍ന്നു നഷ്ടമായത്. ഈ മൂന്നു പരമ്ബരകളും നടന്നത് ഇന്ത്യയിൽ തന്നെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്ബരയ്ക്കു തൊട്ടുമുമ്ബായിരുന്നു ബുമ്രയുടെ പിന്‍മാറ്റം. പിന്നീട് ബംഗ്ലാദശിനെതിരായ പരമ്ബരയിലും ബുംറയ്ക്കു പുറത്തിരിക്കേണ്ടി വന്നു. ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരയുള്ള പരമ്ബരയിലും ബുംറ കളിക്കുന്നില്ല.

അതേ സമയം പൃഥ്വി ഷാ ഉത്തേജകമരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ബിസിസിഐയുടെ 8 മാസ വിലക്ക് നേരിട്ടിരുന്നത്. ഇതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം മികച്ച പ്രകടനമാണ് അഭ്യന്തര മത്സരങ്ങളില്‍ പുറത്തെടുത്തത്. ഈ പ്രകടനമാണ് താരത്തേയും ഫിറ്റ്നസ് ടെസ്റ്റിന് വിളിക്കാന്‍ കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button